അമേരിക്കയുടെ നോഹ ലൈൽസ് പാരിസ് ഒളിമ്പിക്‌സിലെ വേഗമേറിയ താരമായി. പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ജമൈക്കയുടെ കിഷെയ്‌ൻ തോംപ്‌സനെ പിന്തള്ളി. ഇരുവരും 9.79 സെക്കൻഡ് കുറിച്ചപ്പോൾ ഫലം നിർണയിച്ചത് ഫോട്ടോഫിനിഷിലാണ്. സെക്കൻഡിന്റെ ആയിരത്തിൽ ഒരംശത്തിന്റെ മുൻതൂക്കത്തിലാണ് നോഹ സ്വർണപ്പതക്കമണിഞ്ഞത്. അമേരിക്കൻ താരം ഫ്രെഡ് കെർലി 9.81 സെക്കൻഡിൽ വെങ്കലം കരസ്ഥമാക്കി.
എട്ടുപേർ അണിനിരന്ന ത്രില്ലറിൽ അവസാനനിമിഷംവരെ കിഷെയ്‌ൻ തോംസനായിരുന്നു മുന്നിൽ. ഫിനിഷിന് തൊട്ടുമുമ്പ് നടത്തിയ കുതിപ്പിലാണ് നോഹ സ്വർണം തൊട്ടത്. മത്സരം പൂർത്തിയായെങ്കിലും ഉടൻ വിജയിയെ നിർണയിക്കാനായില്ല. ഫോട്ടോഫിനിഷിൽ നേരിയ വ്യത്യാസത്തിൽ നോഹ ആദ്യമെത്തിയതായി തെളിഞ്ഞു. നിലവിലെ ചാമ്പ്യൻ ഇറ്റലിയുടെ മാഴ്‌സൽ ജേക്കബബ്‌സ് അഞ്ചാമതായി. ഫൈനലിൽ മൂന്ന് അമേരിക്കക്കാരും രണ്ട് ജമൈക്കക്കാരും അണിനിരന്നു.
ഇരുപത് വർഷത്തിന് ശേഷമാണ് അമേരിക്കയിൽ നിന്നും പുരുഷൻമാരുടെ നൂറു മീറ്ററിൽ ഒരു ലോകചാമ്പ്യൻ പിറന്നത്. ലൈൽസിന്റെ ആദ്യ ഒളിമ്പിക് സ്വർണ മെഡലാണിത്. 2004ൽ ജസ്‌റ്റിൻ ഗാറ്റ്‌ലിൻ സ്വർണം നേടിയ ശേഷം അമേരിക്കയുടെ ആദ്യ നേട്ടമാണ്. 2008, 2012, 2016 വർഷങ്ങളിൽ ജമൈക്കയുടെ ഉസൈൻ ബോൾട്ടായിരുന്നു ചാമ്പ്യൻ.
വനിതകളുടെ ഹൈജമ്പിൽ ഉക്രെയ്‌ൻ താരം യരോസ്ലാവ മഹുചിക് സ്വർണം നേടി. പുരുഷ ഹാമർത്രോയിൽ ക്യാനഡയുടെ ഏതൻ കാറ്റ്‌ബർഗിനാണ് സ്വർണം. 84.12 മീറ്ററാണ് താണ്ടിയത്.
<BR>
TAGS : PARIS OLYMPICS
SUMMARY : Paris Olympics; US star Noah Lyles is the king of speed
ന്യൂഡൽഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേർഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ ആറ്…
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി അഞ്ച് പാക് യുദ്ധജെറ്റുകളും ഒരു വ്യോമാക്രമണ മുന്നറിയിപ്പിനായുള്ള വിമാനവും തകർത്തുവെന്ന് നാവികസേനാ മേധാവി മാർഷല്‍…
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…