Categories: SPORTSTOP NEWS

പാരിസ് ഒളിമ്പിക്സിന് സമാപനം; ഇനി ലൊസാഞ്ചലസിൽ, ചാമ്പ്യൻമാരായി അമേരിക്ക

പാരിസ് ഒളിംപിക്സിനു കൊടി താഴ്ന്നു. നാലു വർഷങ്ങൾക്കപ്പുറം യുഎസ് നഗരമായ ലൊസാഞ്ചലസിൽ കാണാമെന്ന പ്രതീക്ഷയിലാണ് ലോകം പാരിസിനോടു യാത്ര പറ‍ഞ്ഞത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 12.30ന് സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിൽ ആരംഭിച്ച സമാപനച്ചടങ്ങുകൾ 3 മണിക്കൂറിലേറെ നീണ്ടു.

ഒളിംപിക്സിൽ അത്‌ലറ്റിക്സ് മത്സരങ്ങൾക്കു വേദിയായതും ഇതേ സ്റ്റേഡിയമാണ്. സെയ്ൻ നദിക്കരയിൽ ഉദ്ഘാടനച്ചടങ്ങ് നടത്തി ചരിത്രം സൃഷ്ടിച്ച പാരിസിലെ സംഘാടകർ സമാപനച്ചടങ്ങിൽ സ്റ്റേഡിയത്തിനുള്ളിലെ വർണ വിസ്മയങ്ങളുമായി കാണികളെ  വിരുന്നൂട്ടി. അവസാന നിമിഷത്തെ ഫോട്ടോ ഫിനിഷിൽ അമേരിക്ക ചാമ്പ്യൻമാരായി. 126 മെഡലുമായാണ് ചൈനയെ പിന്തള്ളിയത്. തുടർച്ചയായ നാലാം തവണയും ഒളിമ്പിക് ചാമ്പ്യൻമാരായിയാണ് അമേരിക്ക പാരിസ് വിടുന്നത്.

40 സ്വർണ മെഡലുകൾ നേടിയെടുത്താണ് അമേരിക്ക ഒളിമ്പിക്സിലെ തങ്ങളുടെ വിജയഗാഥ തുടരുന്നത്. സ്വർണ മെഡലുകൾക്ക് പുറമെ 44 വെളളിയും 42 വെങ്കലവും ഉൾപ്പടെ 126 മെഡലുകളാണ് അമേരിക്ക പാരിസിൽ വാരികൂട്ടിയത്. തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുള്ള ചൈനക്കും 40 സ്വർണ മെഡലുകളുണ്ട് എന്നാൽ 27 വെള്ളിയും 24 വെങ്കലവും ഉൾപ്പെടുന്ന ചൈനയുടെ ആകെ മെഡൽ നേട്ടം 91ൽ അവസാനിച്ചതോടെ അമേരിക്ക ചാമ്പ്യൻ പട്ടം നിലനിർത്തി. അവസാന ദിനം നടന്ന നിർണായക മത്സരങ്ങളിലെ സ്വർണ നേട്ടമാണ് അമേരിക്കയ്ക്ക് തുണയായത്.

ചൈനയ്ക്ക് പിന്നിൽ 39 സ്വർണവുമായി ഒളിമ്പിക്സ് അവസാനിക്കുമെന്ന് തോന്നിയിടത്ത് നിന്നാണ് വനിത ബാസ്കറ്റ്ബോൾ ടീം അനിവാര്യമായിരുന്ന സ്വർണമെഡൽ നേടി അമേരിക്കയെ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്. 2008ലെ ബീജിങ് ഒളിമ്പിക്സിലാണ് അവസാനമായി ചൈന അമേരിക്കയെ മറികടന്നത്.

മാര്‍ച്ച് പാസ്റ്റില്‍ പി ആര്‍ ശ്രീജേഷും മനു ഭാക്കറും ഇന്ത്യന്‍ പതാക വഹിച്ചു. ഒരു വെള്ളിയും 5 വെങ്കലവുമാണ് പാരിസില്‍ ഇന്ത്യയുടെ നേട്ടം. ടോക്കിയോ ഒളിമ്പിക്‌സില്‍ ലഭിച്ച മെഡലുകളേക്കാള്‍ ഒരെണ്ണം കുറവാണ് ഇത്തവണ ഇന്ത്യയിലേക്ക് എത്തുന്നത്. സ്വര്‍ണ നേട്ടം ഇല്ലെന്നതും ശ്രദ്ധേയമാണ്. ഹോളിവുഡ് താരം ടോം ക്രൂസ് സമാപന ചടങ്ങിന് ആവേശമായി. പാരിസ് മേയർ ആനി ഹിഡൽഗോയിൽ നിന്ന് , അടുത്ത ഒളിമ്പിക്സ് നടക്കുന്ന ലോസ് ആഞ്ചലസ് നഗരത്തിലെ മേയർ കരൻ ബസ് ഒളിമ്പിക് പതാക ഏറ്റുവാങ്ങി. ഫ്രഞ്ച് ബാൻഡ് ഫിനിക്സിസ് സംഗീത പരിപാടിയായിരുന്നു ചടങ്ങിന്റെ മറ്റൊരാകർഷണം. ആറ് മെഡലുകളുമായി 71-ാം സ്ഥാനത്തായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഒരു സ്വര്‍ണം മാത്രം നേടിയ പാകിസ്താന്‍ 62-ാമതായാണ് ഫിനിഷ് ചെയ്തത്. ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന രാജ്യങ്ങള്‍ക്കാണ് ഒളിമ്പിക്സ് റാങ്കിങ്ങില്‍ മുന്‍ഗണന നല്‍കുന്നത്.

TAGS: OLYMPIC | CLOSING CEREMONY
SUMMARY: Paris olympics come to end, america becomes champions

Savre Digital

Recent Posts

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

7 hours ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

7 hours ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

8 hours ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

9 hours ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

9 hours ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

10 hours ago