പാരീസില്‍ മലയാളി വിദ്യാർഥികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ അഗ്നിബാധ. പാരിസിലെ കൊളംബസിലാണ് സംഭവം. എട്ട് മലയാളികളടക്കം 27 ഇന്ത്യൻ വിദ്യാർഥികള്‍ താമസിച്ചിരുന്ന താത്ക്കാലിക കെട്ടിടമാണ് അഗ്നിക്കിരയായത്. തീപിടിത്തത്തില്‍ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും അടക്കം സുപ്രധാന രേഖകള്‍ നഷ്ടമായെന്ന് മലയാളി വിദ്യാർഥികള്‍ പറഞ്ഞു.
മാനേജ്‌മെന്റ്, എൻജിനീയറിംഗ് പഠനത്തിന് ഇന്ത്യയില്‍ നിന്ന് എത്തിയ വിദ്യാർഥികള്‍ താമിസിച്ചിരുന്ന പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമിച്ച താല്‍ക്കാലിക മുറികളിലായിരുന്നു തീപിടിച്ചത്. റഫ്രിജറേറ്ററിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിദ്യാർഥികള്‍ പറയുന്നത്. സംഭവത്തില്‍ പാരീസുകാരനായ വീട്ടുടമ കസ്റ്റഡിയിലാണ്.
സംഭവത്തെ തുടർന്ന് മറ്റൊരു സ്ഥലത്തേക്ക് മാറേണ്ടിവന്ന വിദ്യാർഥികള്‍ക്ക് ആദ്യ രണ്ട് ദിവസം ഇന്ത്യൻ എംബസി വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ ഹോട്ടലുകളില്‍ താമസമൊരുക്കി. ഇന്നലെ ഇവരെ വിവിധ വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
The post പാരീസില്‍ മലയാളി വിദ്യാര്‍ഥികള്‍ താമസിച്ച കെട്ടിടത്തില്‍ തീപിടിത്തം; പാസ്‌പോര്‍ട്ട് അടക്കം കത്തിനശിച്ചു appeared first on News Bengaluru.
Powered by WPeMatico
കൊളംബോ: ശ്രീലങ്ക മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. ഇന്നലെയാണ് റനിൽ വിക്രമസിംഗെയെ അഴിമതി കേസിൽ സിഐഡി അറസ്റ്റ് ചെയ്തത്.…
ബെംഗളൂരു: പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുനിൽ ഉപാസനയുടെ ഓർമ്മക്കുറിപ്പുകളടങ്ങിയ ഇംഗ്ലീഷ് പുസ്തകം 'VOID NICHES' ന്റെ…
ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിനും ദി വയർ വെബ് പോർട്ടലിന്റെ സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജനും എതിരായ രാജ്യദ്രോഹക്കേസിൽ…
ന്യൂഡല്‍ഹി: നിമിഷ പ്രിയ കേസിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ…
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ച് സർക്കാർ. ഇതിനായി 1679 കോടി അനുവദിച്ചതായി…
തിരുവനന്തപുരം: റാപ്പര്‍ വേടനെക്കുറിച്ചുള്ള ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല. നാലാം വര്‍ഷ ബിരുദ സിലബസില്‍ 'വേടന്‍ ദ റവല്യൂഷണറി…