പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. ഷൂട്ടിങ്ങില്‍ സ്വപ്നില്‍ കുസാലെ വെങ്കലം നേടിയതോടെയാണ് മെഡല്‍ നേട്ടം മൂന്നായി ഉയർന്നത്. പുരുഷൻമാരുടെ 50 മീറ്റർ എയർ റൈഫിള്‍ ത്രീ പൊസിഷൻ വിഭാഗത്തിലാണ് 28കാരൻ മെഡല്‍ വെടിവെച്ചിട്ടത്. പാരിസില്‍ ഇന്ത്യയുടെ ഇതുവരെയുള്ള മെഡലുകളെല്ലാം ഷൂട്ടിങ്ങില്‍ നിന്നാണ്.
മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ സ്വപ്നില്‍ സുരേഷ് കുസാലെ 2022 ല്‍ ഈജിപ്തിലെ കെയ്റോയില്‍ നടന്ന ലോക ചാമ്പ്യാൻഷിപ്പിലാണ് ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കിയത്. 2022 ലെ ഏഷ്യൻ ഗെയിംസില്‍ ടീം ഇനത്തില്‍ താരം സ്വർണം നേടിയിരുന്നു.
10 മീറ്റർ എയർ പിസ്റ്റള്‍ വനിതാ വിഭാഗത്തില്‍ മനു ഭാക്കറിലൂടെയാണ് പാരീസില്‍ ഇന്ത്യ അക്കൗണ്ട് തുറന്നത്. രണ്ടാമത്തെ മെഡലിലും മനു പങ്കാളിയായി. 10 മീറ്റർ എയർ പിസ്റ്റള്‍ മിക്‌സഡ് വിഭാഗത്തില്‍ സരഭ്‌ജോത് സിങ്ങും മനുവും വെങ്കലം നേടി. 2012 ലെ ലണ്ടൻ ഒളിമ്പിക്‌സിന് ശേഷം ഇന്ത്യയ്ക്ക് ഷൂട്ടിങ്ങില്‍ മെഡല്‍ ലഭിച്ചിരുന്നില്ല. 451.4 പോയന്റ് നേടിയാണ് സ്വപ്‌നില്‍ മൂന്നാമതെത്തിയത്.
TAGS : 2024 PARIS OLYMPICS | SHOOTING
SUMMARY : Paris Olympics: Kusale wins bronze in India’s shooting
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…