Categories: NATIONALTOP NEWS

‘പാര്‍ട്ടിയില്‍ നിന്ന് നേരിട്ടത് കടുത്ത അപമാനവും തിരസ്‌കരണവും’; പാര്‍ട്ടിവിടുമെന്ന സൂചന നല്‍കി ചംപയ് സോറന്‍

അഭ്യൂഹങ്ങള്‍ക്കിടെ പാര്‍ട്ടി വിട്ടേക്കുമെന്ന സന്ദേശം നല്‍കി ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ജെ.എം.എം. നേതാവുമായ ചംപായി സോറന്‍. ‘മറ്റൊരു പാത’ തിരഞ്ഞെടുക്കാന്‍ തന്നെ ‘നിര്‍ബന്ധിക്കുന്ന’ സാഹചര്യങ്ങള്‍ വ്യക്തമാക്കി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ തന്റെ മുന്നില്‍ മൂന്ന് വഴികളാണ് ഉള്ളതെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് വരെ അത് തുറന്നുകിടക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

‘പാർട്ടിയുടെ ഈ സമീപനത്തില്‍ താൻ തകർന്നു പോയി. രണ്ടു ദിവസമായി ഈ നടന്ന പ്രശ്നങ്ങളിലെല്ലാം തന്റെ പങ്ക് എന്ത് എന്ന ആത്മ പരിശോധന നടത്തുകയായിരുന്നു. അധികാരത്തോടുള്ള അത്യാഗ്രഹം തനിക്ക് ഒരല്പം പോലും ഇല്ലായിരുന്നു. എന്നാല്‍ എന്റെ ആത്മാഭിമാനത്തില്‍ ഏറ്റ ഈ പ്രഹരം ഞാൻ ആരോട് കാണിക്കും? എന്റെ തന്നെ ആള്‍ക്കാരില്‍ നിന്നും എനിക്കേറ്റ ഈ വേദന എനിക്ക് എവിടെ പറയാൻ സാധിക്കും? അപമാനങ്ങള്‍ക്കും തിരസ്കാരങ്ങള്‍ക്കും ഒടുവിലാണ് താൻ മറ്റൊരു പാത തിരഞ്ഞെടുക്കാൻ നിർബന്ധിക്കപ്പെട്ടത്. ഇന്നുമുതല്‍ എന്റെ ജീവിതത്തില്‍ പുതിയൊരു അദ്ധ്യായം തുടങ്ങുകയാണെന്ന് പാർലമെന്ററി യോഗത്തില്‍ അറിയിച്ചു. ഇനി എന്റെ മുന്നില്‍ മൂന്ന് വഴികള്‍ ആണുള്ളത്. ഒന്ന്, രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുക, രണ്ട്, മറ്റൊരു സംഘടന ഉണ്ടാക്കുക, മൂന്ന്, ഒരു പങ്കാളിയെ ലഭിക്കുകയാണെങ്കില്‍ അവർക്കൊപ്പം യാത്ര തുടരുക’ എന്ന് ചംപായി സോറാൻ എക്സില്‍ കുറിച്ചു.

ജാർഖണ്ഡിലെ ഉത്സവമായ ഹുല്‍ ദിവസിനു ശേഷം സന്താല്‍ കലാപത്തിന് നേതൃത്വം നല്‍കിയ രക്തസാക്ഷി സിദോ കൻഹുവിനെ അനുസ്മരിക്കാൻ തന്റെ നേതൃത്വത്തില്‍ പാർട്ടി സംഘടിപ്പിച്ച പരിപാടികള്‍ റദ്ദാക്കിയതിലുള്ള പ്രതിഷേധവും ചംപായി സോറാൻ കുറിപ്പില്‍ വ്യക്തമാക്കി. അതേ സമയം തന്നെ ഇതുതന്‍റെ വ്യക്തിപരമായ പോരാട്ടമാണെന്നും മറ്റൊരു പാർട്ടി അംഗത്തെയും ഭാഗമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മറ്റൊരു കുറുപ്പിലൂടെ സോറാൻ വ്യക്തമാക്കി.

TAGS : CHAMPAY SORAN | JMM
SUMMARY : ‘faced severe humiliation and rejection from the party’; Champay Soren has hinted that he will leave the party

Savre Digital

Recent Posts

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

4 hours ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

4 hours ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

5 hours ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

6 hours ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

6 hours ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

7 hours ago