Categories: KERALATOP NEWS

പാര്‍ട്ടി സെക്രട്ടറിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു, തന്റേത് സർക്കാറിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ലോബികൾക്ക് എതിരെയുള്ള വിപ്ലവം: പി വി അൻവർ

തിരുവനന്തപുരം: പാര്‍ട്ടി സെക്രട്ടറിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചതായി എം.എല്‍.എ പി വി അന്‍വര്‍. എഡിജിപിയെ മാറ്റിനിര്‍ത്തുന്നത് തീരുമാനിക്കേണ്ടത് സര്‍ക്കാരും പാര്‍ട്ടിയുമാണ്. അത് സര്‍ക്കാര്‍ പഠിക്കും പരിശോധിക്കും. സെക്രട്ടറിയോട് പറയേണ്ട കാര്യങ്ങള്‍ എല്ലാം പറഞ്ഞിട്ടുണ്ട് എന്നും അന്‍വര്‍ പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിന്നോട്ടില്ല. ഉന്നയിച്ച വിഷയങ്ങള്‍ പരാതിയായി സെക്രട്ടറിയ്ക്ക് നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാറിനെ തകർക്കാൻ ചില ലോബികൾ ശ്രമിക്കുന്നുണ്ട്, ഇവര്‍ക്കെതിരെയുള്ള വിപ്ലവമാണ് തന്റെ പോരാട്ടം. ലക്ഷക്കണക്കിന് പാർട്ടിക്കാർ പറയാൻ ആഗ്രഹിച്ച കാര്യമാണ് താൻ പറഞ്ഞത്. പാർട്ടിക്കും ദൈവത്തിനും മുന്നിൽ മാത്രമേ താൻ കീഴടങ്ങുകയുള്ളൂ. ഉടൻ നടപടി വേണമെന്ന് വാശി പിടിക്കാനാവില്ല. നടപടിക്രമങ്ങൾ പാലിച്ച് തീരുമാനം വരും. തീരുമാനം വന്നില്ലെങ്കിൽ ഇടപെടുമെന്നും അൻവർ പറഞ്ഞു.

എഡിജിപി അജിത്കുമാറിനെ മാറ്റി നിർത്തി അന്വേഷണം നടത്തണോ എന്ന് തീരുമാനിക്കെണ്ടത് മുഖ്യമന്ത്രിയാണെന്നും അൻവർ പറഞ്ഞു. നീതിപൂർവകമായ അന്വേഷണം നടക്കുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.ജി.പി എം.ആർ. അജിത് കുമാർ അടക്കമുള്ളവർക്കെതിരായ അന്വേഷണം സത്യസന്ധമായി പോയില്ലെങ്കിൽ അന്വേഷണ സംഘം ഉത്തരം പറയേണ്ടിവരും. ഈ സമൂഹം അവരെയും ചോദ്യം ചെയ്യും. അതിന് മുമ്പിൽ താനുണ്ടാകും. കള്ള അന്വേഷണം നടത്തി രക്ഷപ്പെടുത്താൻ ആരെയെങ്കിലും ശ്രമിച്ചാൽ പബ്ലിക്കായി താൻ ചോദിക്കുമെന്നും അന്‍വര്‍  വ്യക്തമാക്കി.
<br>
TAGS : PV ANVAR MLA | KERALA NEWS
SUMMARY : Met party secretary and explained: His is a revolution against lobbies trying to destroy govt- PV Anwar

Savre Digital

Recent Posts

പെട്രോൾ പമ്പുകളിലെ ശുചിമുറികൾ എല്ലാ യാത്രക്കാർക്ക് ഉപയോഗിക്കാം- ഹൈകോടതി

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗം സംബന്ധിച്ച ഉത്തരവില്‍ മാറ്റംവരുത്തി ഹൈക്കോടതി. ദേശീയ പാതയ്ക്ക് അരികിലെ പമ്പുകള്‍ തുറന്നുകൊടുക്കണമെന്നും ആർക്ക്…

21 minutes ago

‘കേരളത്തിലെ ക്യാമ്പസുകളില്‍ വിഭജന ഭീതി ദിനം ആചരിക്കില്ല’; മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: വിഭജന ഭീതി ദിനാചരണം കേരളത്തിലെ ക്യാമ്പസുകളില്‍ നടത്തേണ്ടതില്ലെന്നതാണ് സർക്കാർ തീരുമാനം എന്ന് മന്ത്രി ആർ.ബിന്ദു.  നാളിതുവരെ ഇല്ലാത്ത നടപടിയുടെ ഭാഗമായാണ്…

51 minutes ago

അനധികൃത ഇരുമ്പ് കടത്തു കേസ്; കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്

ബെംഗളൂരു: ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാറില്‍ നിന്നുള്ള കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ…

53 minutes ago

ഉറിയില്‍ വെടിവെപ്പ്: ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികന്…

1 hour ago

ബേക്കറിയില്‍ നിന്ന് വാങ്ങിയ പഫ്സിനുള്ളില്‍ പാമ്പ്; പരാതി നല്‍കി യുവതി

ഹൈദരാബാദ്: ബേക്കറിയില്‍ നിന്നും വാങ്ങിയ മുട്ട പഫ്‌സില്‍ പാമ്പിനെ കിട്ടയതായി പരാതി. ജാഡ്‌ചെർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയില്‍ നിന്നും വാങ്ങിയ…

2 hours ago

ആരോഗ്യപ്രവര്‍ത്തകന്‍ ടിറ്റോ തോമസിന് 17 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: നിപാ ബാധയേറ്റ് കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപ…

2 hours ago