ന്യൂഡല്ഹി: ബംഗ്ലാദേശ് ന്യൂനപക്ഷത്തിന് ഐക്യദാര്ഢ്യവുമായി പ്രിയങ്ക ഗാന്ധി. ബംഗ്ലാദേശിലെ ഹിന്ദുക്കള്ക്കും ക്രിസ്ത്യന് വിഭാഗത്തിനും ഒപ്പം എന്ന് എഴുതിയ ബാഗുമായാണ് പാര്ലമെന്റില് എത്തിയത്. പലസ്തീന് പിന്തുണ അറിയിച്ച ബാഗുമായി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പാര്ലമെന്റില് എത്തിയിരുന്നു.
ഇന്ന് പാര്ലമെന്റ് വളപ്പില് ബംഗ്ലാദേശില് ഹിന്ദുക്കള്ക്കും ക്രിസ്ത്യാനികള്ക്കും നേരെ നടന്ന അതിക്രമങ്ങള്ക്കെതിരെ കോണ്ഗ്രസ് എംപിമാര് നടത്തിയ പ്രതിഷേധത്തിന് ‘ബംഗ്ലാദേശ്’ ബാഗുമായി പ്രിയങ്ക ഗാന്ധി നേതൃത്വം നല്കി. പ്രിയങ്ക ഗാന്ധി ഇന്നലെ ലോക്സഭാ സമ്മേളനത്തില് ബംഗ്ലാദേശില് ന്യൂനപക്ഷങ്ങള്ക്കെതിരെ നടന്ന അതിക്രമങ്ങള്ക്കെതിരെ ശബ്ദമുയര്ത്തി.
ഈ ആക്രമണങ്ങളില് ദുരിതമനുഭവിക്കുന്നവര്ക്ക് സര്ക്കാരിന്റെ പിന്തുണ അഭ്യര്ത്ഥിച്ചു. ”ബംഗ്ലാദേശില് ഹിന്ദുക്കള്ക്കും ക്രിസ്ത്യാനികള്ക്കും നേരെയുള്ള അതിക്രമങ്ങളില് സര്ക്കാര് ഇടപെടണം. ഇത് ബംഗ്ലാദേശ് സര്ക്കാരുമായി ചര്ച്ച ചെയ്യുകയും വേദനിക്കുന്നവരെ പിന്തുണയ്ക്കുകയും വേണമെന്നും അവര് പറഞ്ഞു.
പലസ്തീന് ഐക്യദാര്ഢ്യം പ്രകടിപ്പിക്കുന്ന ബാഗുമായി പ്രിയങ്ക ഗാന്ധി ഇന്നലെ പാര്ലമെന്റില് എത്തിയതിനെ ചൊല്ലി വലിയ വിമര്ശനം ഉയര്ന്നിരുന്നു. രണ്ടു ദിവസം മുമ്പ് പലസ്തീന് എംബസിയിലെ മുതിര്ന്ന ഉദ്യോഗസ്ഥന് പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
TAGS : PRIYANKA GANDHI
SUMMARY : Priyanka Gandhi wears ‘Bangladesh Bag’ in Parliament
കൊച്ചി: കാന്താര 2 വിന്റെ വിലക്ക് പിന്വലിച്ച് ഫിയോക്ക്. കേരളത്തില് സിനിമ പ്രദര്ശിപ്പിക്കുമെന്ന് ഫിയോക്ക് അറിയിച്ചു. ചിത്രം ഒക്ടോബര് 2ന്…
കഠ്മണ്ഡു: നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിത്തിരിവായി. മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിന്റെ…
ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പെട്രോള് പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. തൊടുപുഴയില് നിന്നും വന്ന കാർ…
കൊച്ചി: സൗബിൻ ഷാഹിർ പ്രതിയായ മഞ്ഞുമ്മല് ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം ഡിസിപി…
മലപ്പുറം: സംസ്ഥാനത്ത് ഒരാള്ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസുള്ള കുട്ടിക്കാണ് രോഗം…
ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് -ഫെയ്മ യുടെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സിംഗപ്പൂർ കൈരളീ…