Categories: KERALATOP NEWS

പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസും സ്ഥാനാർഥികൾ

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.  ഷാഫി പറമ്പില്‍ ലോക്‌സഭയിലേക്ക് വിജയിച്ചതിനെ തുടര്‍ന്ന് ഒഴിവ് വരുന്ന രാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിക്കും. മന്ത്രി കെ രാധാകൃഷ്ണന്‍ ആലത്തൂരില്‍ വിജയിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന ചേലക്കരയില്‍ മുന്‍ ആലത്തൂര്‍ എംപി രമ്യ ഹരിദാസ് എന്നിവര്‍ മത്സരിക്കും. വയനാട് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

വയനാട് ലോക്സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് നവംബർ 13നാണ് നടക്കുക. പത്രികാ സമർപ്പണം വെള്ളിയാഴ്ച ആരംഭിക്കും. നവംബർ 23നാണ് വോട്ടെണ്ണൽ.വയനാട് മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലത്തിൽനിന്നും ജയിച്ചതോടെ വയനാട് മണ്ഡലം ഒഴിയുകയായിരുന്നു. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചേലക്കരയിലെ എംഎല്‍എ ആയിരുന്ന കെ രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചതോടെ ആ മണ്ഡലത്തിലും തിരഞ്ഞെടുപ്പിന് കളമൊരുങ്ങി.
<BR>
TAGS : ELECTION 2024
SUMMARY : Palakkad Rahul Mangootathil and Chelakkara Ramya Haridas are candidates

Savre Digital

Recent Posts

കുറ്റ്യാടി പുഴയിൽ പെൺകുട്ടി മുങ്ങിമരിച്ചു

കോഴിക്കോട്: കുറ്റ്യാടി പുഴയില്‍ കൂട്ടുകാരികള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പെണ്‍കുട്ടി മുങ്ങി മരിച്ചു. നാദാപുരം സ്വദേശിയായ പതിനേഴുകാരി നജയാണ് മരിച്ചത്. മണ്ണൂരിലെ ബന്ധുവീട്ടില്‍…

23 minutes ago

അധ്യാപക നിയമനം; കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഇടത്…

34 minutes ago

തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് 3 വർഷം തടവ് ശിക്ഷ

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ആ​ന്‍റ​ണി രാ​ജു​വി​നും ഒ​ന്നാം പ്ര​തി കെ.​എ​സ്. ജോ​സി​നും മൂ​ന്ന് വ​ര്‍​ഷം വ​രെ…

1 hour ago

കഞ്ചാവുമായി ശബരിമല തീര്‍ത്ഥാടകന്‍ പിടിയില്‍

കോട്ടയം: കഞ്ചാവുമായി ശബരിമല തീര്‍ത്ഥാടകന്‍ പിടിയില്‍. ശബരിമല കാനനപാതയില്‍ വെച്ച്‌ നടത്തിയ പരിശോധനയില്‍ തീര്‍ത്ഥാടകന്റെ കയ്യില്‍ നിന്നും കഞ്ചാവ് പൊതി…

2 hours ago

ബെംഗളൂരു സ്കൈഡെക്ക് പദ്ധതി; ചല്ലഘട്ട കെംപെഗൗഡ ലേഔട്ടിൽ; 46 ഏക്കർ ബിഡിഎ ഏറ്റെടുക്കും

ബെംഗളൂരു: ബെംഗളൂരുവിലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്കൈഡെക്ക് പദ്ധതിക്കായി ചല്ലഘട്ട കെംപെഗൗഡ ലേഔട്ടിൽ 46 ഏക്കർ സ്ഥലം ബാംഗ്ലൂർ…

2 hours ago

വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചതായി പരാതി

പാലക്കാട്‌: കുഴല്‍മന്ദം നൊച്ചുള്ളിയില്‍ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ കത്തിച്ചതായി പരാതി. നൊച്ചുള്ളി സ്വദേശി മഹേഷിന്റെ ഉടമസ്ഥതയിലുള്ള…

3 hours ago