Categories: KERALATOP NEWS

പാലക്കാട് ഇന്ന് ബൂത്തിലേക്ക്

പാ​ല​ക്കാ​ട്: ചൂടേറിയ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ വി​ധി​യെ​ഴു​താ​ൻ പാ​ല​ക്കാ​ട് മ​ണ്ഡ​ലം ബു​ധ​നാ​ഴ്ച പോ​ളി​ങ് ബൂ​ത്തി​ലേ​ക്ക്. രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. പു​ല​ർ​ച്ച 5.30ന് ​മോ​ക് പോ​ള്‍ ആ​രം​ഭി​ക്കും.

മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളും ഒ​രു ന​ഗ​ര​സ​ഭ​യും അ​ട​ങ്ങു​ന്ന മ​ണ്ഡ​ല​ത്തി​ൽ 1,94,706 വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്. സ്വ​ത​ന്ത്ര​ർ ഉ​ൾ​പ്പെ​ടെ 10 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ഗ​വ. വി​ക്ടോ​റി​യ കോ​ള​ജി​ൽ​നി​ന്ന് വോ​ട്ടു​യ​ന്ത്ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള പോ​ളി​ങ് സാ​മ​ഗ്രി​ക​ൾ ചൊ​വ്വാ​ഴ്ച വി​ത​ര​ണം ചെ​യ്തു. വോ​ട്ടെ​ടു​പ്പി​നു​ശേ​ഷം ഇ​തേ കേ​ന്ദ്ര​ങ്ങ​ളി​ല്‍ത​ന്നെ​യാ​ണ് വോ​ട്ടു​യ​ന്ത്ര​ങ്ങ​ള്‍ തി​രി​കെ​യെ​ത്തി​ക്കു​ക. തു​ട​ര്‍ന്ന് രാ​ത്രി​യോ​ടെ കോ​ള​ജി​ലെ പു​തി​യ ത​മി​ഴ് ബ്ലോ​ക്കി​ല്‍ സ​ജ്ജീ​ക​രി​ച്ച സ്‌​ട്രോ​ങ് റൂ​മു​ക​ളി​ലേ​ക്ക് മാ​റ്റും.

നാ​ല് ഓ​ക്സി​ല​റി ബൂ​ത്തു​ക​ള്‍ ഉ​ള്‍പ്പെ​ടെ 184 പോ​ളി​ങ് ബൂ​ത്തു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. ബു​ധ​നാ​ഴ്ച പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല പ​രി​ധി​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ള്‍ക്കും പൊ​തു​ഭ​ര​ണ വ​കു​പ്പ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾക്കൊപ്പം 13ന് നടത്താനിരുന്ന വോട്ടെടുപ്പ് കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തേക്ക് മാറ്റിയത്. മൂന്നിടത്തേയും വോട്ടെണ്ണൽ 23ന് നടക്കും.
<br>
TAGS : PALAKKAD | BYPOLL
SUMMARY : Palakkad to the booth today

Savre Digital

Recent Posts

നിതിൻ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ ആക്ഷൻ കൗണ്‍സില്‍

തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍…

31 minutes ago

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുത്; നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍…

1 hour ago

വിവിധ തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ഇ.​ബി​യി​ൽ ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്ക​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്ക് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു. ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് (ജി​ല്ലാ​ത​ലം) -…

2 hours ago

സ്വത്തുവിവരത്തില്‍ പൊരുത്തക്കേട്; നടൻ വിജയ്‌ക്ക് കോടതി നോട്ടീസ്

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളില്‍ നൂറു കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന്…

2 hours ago

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

ബെംഗളൂരു: മൈസൂരു ജില്ലയിലെ കെ.ആർ. നഗർ, പെരിയപട്ടണ താലൂക്കുകളിൽ കാവേരി നദിയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു…

4 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസില്‍ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം…

4 hours ago