പാലക്കാട്: എടത്തുനാട്ടുകരയില്‍ ടാപ്പിങ് തൊഴിലാളിയെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാനയുടെ ആക്രമണം മൂലമാണ് മരണം സംഭവിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കോട്ടപ്പള്ളി സ്വദേശിയായ ഉമ്മര്‍ വാല്‍പ്പറമ്പന്‍ (65) ആണ് കൊല്ലപ്പെട്ടത്.
പ്രദേശത്തുള്ള റബര്‍ തോട്ടത്തില്‍ രാവിലെ ജോലിയ്ക്ക് പോയതാണ് ഉമ്മര്‍. അതിനുശേഷം ഇയാളെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം എപ്പോഴാണ് സംഭവം നടന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
<br>
TAGS: ELEPHANT ATTACK, PALAKKAD
SUMMARY: Tapping worker killed in Palakkad attack by wild elephant
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…