ദിലീപ് കുമാര്‍ ആര്‍, പ്രവീണ്‍ കെ.സി, സുമേഷ് ടി.
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ 10-മത് വാര്‍ഷിക പൊതുയോഗം മേദരഹള്ളിയിലുള്ള ഓഫീസില്‍ നടന്നു. ഫോറം അധ്യക്ഷന്‍ ദിലീപ് കുമാര്‍ ആര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി കൃഷ്ണകുമാര്‍ 2023-2024 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി മോഹന്‍ദാസ് എം വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു.
2024-2026 വര്‍ഷത്തേക്കുള്ള അധ്യക്ഷനായി ദിലീപ് കുമാര്‍ ആര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി ആയി പ്രവീണ്‍ കെ.സി.യേയും ഖജാന്‍ജിയായി സുമേഷ് ടി യേയും തിരഞ്ഞെടുത്തു. ഉപാധ്യക്ഷന്‍മാരായി സുരേഷ് കെ.ഡി, ശിവദാസമേനോന്‍, ജോയിന്റ് സെക്രട്ടറിമാരായി മുരളി സി.പി, ശ്രീഹരി എന്നിവരെ കൂടാതെ 7 അംഗ ഉപദേശക സമിതിയും 17 അംഗ പ്രവര്‍ത്തക സമിതിയും രൂപീകരിച്ചു.
ശശിധരന്‍ പതിയില്‍, ഉഷ ശശിധരന്‍, സി. പി മുരളി, രാജേഷ് വെട്ടം തൊടി, ശ്രീഹരി, സത്യന്‍ മേനോന്‍, മോഹന്‍ദാസ് എം, സതിഷ് നായര്‍, ഉണ്ണി കൃഷ്ണന്‍ വി.സി, സതിഷ്‌കുമാര്‍ പി, സുകുമാരന്‍ നായര്‍, നാരായണന്‍ കുട്ടി ആര്‍, വേല്‍ മുരുകന്‍, ബാബു സുന്ദരന്‍, മോഹന്‍, സുരേന്ദ്രന്‍ നായര്‍, ശ്രുതി മണികണ്ഠന്‍, പ്രവീണ്‍ കെ സി, സുരേഷ് കെ.ഡി, നിതിന്‍, കാവ്യ, ഗോപികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
<BR>
TAGS : PALAKKAD FORUM
SUMMARY : Palakkad Forum Officers
ബെംഗളൂരു: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ അതിഥിത്തൊഴിലാളികള്‍ക്ക് അവധി നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം. നവംബര്‍ 6, 11 തീയതികളില്‍…
കെന്റക്കി: അമേരിക്കയിലെ കെന്റക്കിയിൽ വൻ കാർഗോ വിമാനം തകർന്നുവീണു. വ്യവസായ മേഖലയായ ലൂയിവിലെ മുഹമ്മദ് അലി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന്…
കൊച്ചി: മുസ്ലീം മതവിശ്വാസിയായ ഭര്‍ത്താവിന് രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആദ്യ ഭാര്യയെ കൂടി കേള്‍ക്കണമെന്ന് ഹൈക്കോടതി. മുസ്ലീം വ്യക്തിനിയമം…
ബെംഗളൂരു: ജോലി ചെയ്യുന്ന സ്വന്തം സ്ഥാപനത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളെ വര്‍ഷങ്ങളായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്‌സോ കേസ്. ചാമരാജനഗര്‍ ജില്ലയിലെ…
ബെംഗളൂരു: മുൻ മന്ത്രിയും ബാഗൽകോട്ട് എംഎൽഎമായ എച്ച്.വൈ. മേട്ടി (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ…
ബെംഗളൂരു: സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയും മുന്‍ മന്ത്രിയുമായ എച്ച്.വൈ.മേട്ടി (79) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ…