ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരു സംഘടിപ്പിച്ച ഡോ. അബ്ദുൾകലാം വിദ്യ യോജന സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ ജാലഹള്ളി അശോക ഇന്റർനാഷണൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മേരീസ് സ്റ്റേറ്റ് സ്കൂൾ ദാസറഹള്ളി രണ്ടാം സ്ഥാനവും ലൂർദ്സ് അക്കാദമി യശ്വന്തപുരം മൂന്നാം സ്ഥാനവും നേടി.
കെരഗുഡധഹള്ളിയിലെ ശ്രീ അയ്യപ്പ സി.ബി.എസ്.സി സ്കൂളിൽ പാലക്കാട് ഫോറം അധ്യക്ഷൻ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച മത്സരത്തിൽ ജവഹർലാൽ നെഹ്‌റു പ്ലാനിറ്റോറിയം ഡയറക്ടർ ഡോ. ഗുരുപ്രസാദ് മുഖ്യാതിഥിയായിരുന്നു. ബെംഗളൂരുവിലെ 26 ഹൈസ്കൂളുകൾ മത്സരത്തിൽ പങ്കെടുത്തു. ഡോ. ലേഖ കെ നായർ ക്വിസ് മാസ്റ്റർ ആയി.
ശ്രീഅയ്യപ്പ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ
ജെ.സി വിജയൻ, എം എൻ. കുട്ടി, സി ഗോപിനാഥ്, സ്കൂൾ പ്രധാന അധ്യാപിക അമിതാ റാവു എന്നിവർ പങ്കെടുത്തു.
പാലക്കാട് ഫോറം ഭാരവാഹികളായ ശശിധരൻ പതിയിൽ, സുരേഷ് കെ.ഡി, ശിവദാസ് വി മേനോൻ, സുമേഷ്, ശ്രീഹരി വി കെ, മുരളി സി.പി, സുരേന്ദ്രൻ നായർ, രവീന്ദ്രൻ നായർ, കൃഷ്ണകുമാർ പി, രാജേഷ് വെട്ടംതൊടി, മനോജ് കുമാർ, പ്രമോദ്, ബാബു സുന്ദർ, ശ്രീകൃഷ്ണൻ, മോഹൻദാസ് എം, കൃഷ്ണ പ്രകാശ്, നാരായണൻ കുട്ടി ആർ, സതിഷ് കുമാർ പി, സതിഷ് വി നായർ, ഗോപി കൃഷ്ണൻ ഉണ്ണികൃഷ്ണൻ, കാവ്യ ബി സുന്ദർ, നിതിൻ എസ് മേനോൻ, നന്ദകുമാർ വാരിയർ, സുന്ദർ വി ജി, അയ്യപ്പൻ നായർ, ശ്രീജിത്ത് പി മേനോൻ, ജയനാരായണൻ പി, മണികണ്ഠൻ, മഹിളാ വിഭാഗം ഭാരവാഹികളായ ഉഷ ശശിധരൻ, ബിന്ദു സുരേഷ്, ശ്രുതി പ്രവീൺ എന്നിവർ നേതൃത്വം നൽകി.
<BR>
TAGS : PALAKKAD FORUM
SUMMARY: Ashoka International School stands first in Palakkad Forum Independence Day Quiz Competition
വയനാട്: പുൽപള്ളിയിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പുൽപള്ളി സീതാദേവി ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പട്ടണ പ്രദക്ഷിണത്തിന്…
കൊച്ചി: യുവതിയെ ബലാത്സംഗത്തിനിരയാക്കി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി…
ബെംഗളൂരു: കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി സിദ്ധരാമയ്യ. മുൻ മുഖ്യമന്ത്രി ദേവരാജ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ കേരളത്തിലേക്കുൾപ്പെടെയുള്ള പ്രീമിയം ബസ് സർവീസുകളില്‍ 5-15% വരെ നിരക്കിളവ്. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്,…
ബെംഗളുരു: കര്‍ണാടകയിലെ കോടതികളില്‍ ഇ-മെയിലിൽ ലഭിച്ച ബോംബ് ഭീഷണി ആശങ്ക സൃഷ്ടിച്ചു. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച്, മൈസുരു, ഗദഗ്,…
ബെംഗളൂരു: രാജ്യത്ത് വർധിച്ചു വരുന്ന മയക്കുമരുന്നുപയോഗവും ലഹരി ആശ്രിതത്വവും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിനെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി രൂപീകരിച്ച ദേശീയ…