പാലക്കാട്: മീന്‍വല്ലം തുടിക്കോട് ആദിവാസി ഉന്നതിയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. തുടിക്കോട് സ്വദേശി പ്രകാശന്‍-അനിത ദമ്പതികളുടെ മക്കളായ രാധിക (6), പ്രതീഷ് (4), പ്രദീപ് (7) എന്നിവരാണ് മരണപ്പെട്ടത്.
പ്രദേശത്തെ ചിറയില്‍ മുങ്ങിപ്പോയ കുട്ടികളെ നാട്ടുകാര്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ കുട്ടികളെ ഉച്ചയായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ ചിറയില്‍ മുങ്ങിപ്പോയ നിലയില്‍ കണ്ടെത്തിയത്. ചിറയുടെ കരയില്‍ ചെരുപ്പ് കണ്ടപ്പോഴാണ് കുട്ടികള്‍ ചിറയിലുണ്ടെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായത്. കുട്ടികളെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് അഞ്ചുമണിയോടെ കുട്ടികളെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങൾ നിയമപരമായ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
<br>
TAGS : DROWN TO DEATH | PALAKKAD
SUMMARY : Three siblings drown in Palakkad
ബെംഗളൂരു: കേരള ആര്‍ടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തിൽ പെട്ടു. പ്രകാശിന്റെ ബെംഗളൂരു വർക്‌ഷോപ്പിൽ നിന്ന് കേരള ആര്‍ടിസിക്ക്…
ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയില്‍പാതയിലെ സകലേഷ്പൂരിനും സുബ്രഹ്‌മണ്യ റോഡിനും ഇടയില്‍ നടക്കുന്ന വൈദ്യുതീകരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 16 വരെ…
ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…