തൃശൂര്‍: പാലപ്പിള്ളി വലിയകുളത്ത് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപം പുലിയിറങ്ങി. പശുവിനെ കൊന്നു പുലി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് പശുവിനെ ചത്ത നിലയില്‍ കണ്ടത്. മുമ്പും പ്രദേശത്ത് പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു.
പ്രദേശത്ത് പുലിയിറങ്ങുന്നത് പതിവായിട്ടും പുലിയെ പിടികൂടാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടില്ല. കൂട് സ്ഥാപിക്കാന്‍ പോലും തയാറായിട്ടില്ല. പരാതിയെത്തുടര്‍ന്ന് റബര്‍ എസ്റ്റേറ്റുകളില്‍ പുലിയെ കണ്ടെത്താന്‍ കാമറകള്‍ സ്ഥാപിക്കുക മാത്രമാണുണ്ടായത്.
കാട്ടാനശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തില്‍ പുലിയും എത്തിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. വനപാലകര്‍ ഇടപെട്ട് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
TAGS : THRISSUR | LEOPARD | KILLED | COW
SUMMARY : Tiger landed in Palapilli; The cow was killed
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…
കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…
കൊച്ചി: അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. ഇന്ന് വൈകിട്ട് 4.30 ഓടെയാവും അന്തിമ ഫലം പ്രഖ്യാപിക്കുക.…