ലോക കേരള സഭയില്‍ പാലസ്തീനെ പിന്തുണച്ച് പ്രമേയം പാസാക്കി. പാലസ്തീന്‍ എംബസി കൈമാറിയ കഫിയ, പ്രമേയാവതാരകൻ മുഖ്യമന്ത്രിക്ക് കൈമാറി. പാലസ്തീനിലെ കൂട്ടക്കുരുതിയില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്നാണ് പ്രമേയം. പാലസ്തീന്‍ എംബസി കൈമാറിയ കഫിയ പ്രമേയാവതാരകന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
പാലസ്തീന്‍ പതാക സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഏറ്റുവാങ്ങി. ഇതുള്‍പ്പടെ പത്ത് പ്രമേയങ്ങള്‍ ലോക കേരള സഭയില്‍ പാസാക്കി. ലോക കേരള സഭയുടെ നാലാം സമ്മേളനമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. കുവൈറ്റ് ദുരന്തത്തെ തുടര്‍ന്ന് സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. ദുഖസൂചകമായി ഉദ്ഘാടന സമ്മേളനവും ആഘാഷ പരിപാടികളും ഒഴിവാക്കിയാണ് സമ്മേളനം തുടങ്ങിയത്.
നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും എംപിമാരും കേരളത്തിനകത്തും പുറത്തുമുള്ള മലയാളി പ്രതിനിധികളുമാണ് ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്. കേരളത്തിന്റെ വികസന കാര്യങ്ങളും ഭാവി സാധ്യതകളും അജണ്ടയായിട്ടുള്ള സഭയില്‍ ഇന്ത്യക്ക് പുറത്ത് നിന്നുള്ള ക്ഷണിക്കപ്പെട്ട വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുമുണ്ട്. സഭാ നടത്തിപ്പിന് രണ്ട് കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്.
TAGS: LOKA KERALA SABHA| KERALA|
SUMMARY: The Lok Kerala Sabha passed a resolution expressing solidarity with the Palestinian people
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…
ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്,…
ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ അധ്യാപക പരിശീലനം 23, 24 തിയതികളിൽ നടക്കും. കർമ്മലാരം ക്ലാരറ്റ് നിവാസിൽ വെച്ച്…
പാലക്കാട്: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ്…
ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ജയമഹൽ കരയോഗത്തിന്റെ 36മത് കുടുംബ സംഗമം ജയമഹോത്സവം ഓഗസ്റ്റ് 24ന് യെലഹങ്കയിലെ…