തൻറെ സ്വന്തം പണം കൊണ്ട് അധ്വാനിച്ചുണ്ടാക്കിയ ഭക്ഷണവും വെള്ളവും കൺമുന്നിൽ ഉണ്ടായിട്ടും നിയന്ത്രിക്കുകയാണ് നോമ്പിലൂടെ.
നോമ്പ് ഒരാൾക്ക് വിശപ്പിന്റെയും ദാഹത്തിന്റെയും വിലയെ മനസ്സിലാക്കി നൽകുന്നു. നമ്മൾ സമൃദ്ധമായ നോമ്പുതുറ നടത്തുമ്പോഴും വിവവ സമൃദ്ധമായ അത്താഴം കഴുക്കുമ്പോഴും ഫലസ്തീൻ അടക്കമുള്ള വ്യത്യസ്ത സ്ഥലങ്ങളിൽ പട്ടിണിയും പരിവട്ടവും അനുഭവിക്കുന്നവർ ഒരുപാടുണ്ട്.
മദീനയിലെ ഒരുപാട് പാവങ്ങളിൽ ഒരാളായിരുന്നു പ്രവാചകൻ എങ്കിലും പാവപ്പെട്ടവരെ എന്നും ചേർത്തുപിടിച്ചിട്ടുണ്ട്. ഹിറാ ഗുഹയിൽ നിന്ന് വെളിച്ചവുമായി ലോകത്തേക്ക് വന്ന പ്രവാചകനെ ആശ്വസിപ്പിക്കുന്ന പ്രിയതമ പ്രവാചകത്വത്തിനു മുമ്പ് തന്നെ അവിടുന്ന് പാവപ്പെട്ടവരെ സഹായിക്കുന്നവനായിരുന്നു എന്ന് അറിയിക്കുന്നു. തൻറെ മുമ്പിലേക്ക് ചോദിച്ചു വരുന്നവർക്ക് നൽകുകയും അവരെ സ്നേഹത്തോടെ തലോടുകയും ചെയ്തു.
മദീന പള്ളിയിലെ പാവപ്പെട്ടവരായിരുന്നു അഹ്ലുസ്സുഫ, അവരിലെ പ്രധാനിയായ അബൂഹുറൈറയെ സ്നേഹത്തോടെ വീട്ടിലേക്ക് കൊണ്ടുപോകുന്ന പ്രവാചക ചരിത്രം നമുക്ക് കാണാനാവും, മദീനത്തെ പള്ളിയിലേക്ക് വന്ന അതിഥിയെ സ്വന്തമായി സ്വീകരിക്കാൻ ശ്രമിച്ചെങ്കിലും പച്ചവെള്ളം അല്ലാതെ ഒന്നും അവിടെ ഇല്ലെന്നു പറഞ്ഞപ്പോൾ അനുചരന്മാരോട് ആരെങ്കിലും അയാളെ ഒന്നു കൂട്ടു എന്ന് ആവശ്യപ്പെട്ട പ്രവാചകൻ, ചേർത്തുപിടിക്കലിന്റെ മഹനീയ മാതൃക കാണിച്ചു തന്നു.
നമുക്ക് ചുറ്റുമുള്ള പാവങ്ങളെ പരിഗണിക്കാൻ നമ്മുടെ നോമ്പിന് സാധിക്കണം, നോമ്പിന്റെ പൂർത്തീകരണമായി ഫിത്ര സക്കാത്ത് പട്ടിണി ഇല്ലാതിരിക്കുക എന്ന ലക്ഷ്യത്തിലാണ് ഇസ്ലാം പ്രഖ്യാപിച്ചത്. പെരുന്നാളിന് ആരും പട്ടിണി കിടക്കരുത് എന്നും കറി ഉണ്ടാക്കുകയാണെങ്കിൽ വെള്ളം നീട്ടിയെങ്കിലും അയൽവാസിക്ക് നൽകണമെന്നും ഓർമ്മപ്പെടുത്തുന്ന പ്രവാചകൻ ആ മാതൃകയാണ് നമുക്ക് സ്വീകരിക്കാനുള്ളത്.
നമ്മളും നമ്മുടെ മക്കളും പെരുന്നാളിന് പുതുവസ്ത്രങ്ങൾ ധരിക്കുമ്പോൾ അവരുടെ വസ്ത്രത്തിലേക്ക് നോക്കി അത്ഭുതപ്പെടുന്ന ആശ്ചര്യപ്പെടുന്ന കുടുംബത്തിലും ബന്ധത്തിലും ഉള്ള പിഞ്ചു പൈതങ്ങളെ കണ്ടില്ലെന്നു നടിക്കാൻ നമുക്കാവില്ല, നമ്മുടെ വസ്ത്രങ്ങളിൽ നിന്നും സമ്പത്തിൽ നിന്നും ഒരു വിഹിതം പാവപ്പെട്ടവർക്ക് കൂടി നൽകി ഈദു കിസ്വ അവർക്ക് കൂടി നൽകാം. ചുരുക്കത്തിൽ റമദാൻ മറ്റുള്ളവരെ ചേർത്ത് പിടിക്കലിന്റെ മഹനീയ മാതൃക കാണിച്ചുതരുന്നു.
The post പാവങ്ങളെ ചേർത്തുപിടിക്കാം appeared first on News Bengaluru.
Powered by WPeMatico
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വീണ്ടും വൻ ലഹരി വേട്ട. 40 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. കോഴിക്കോട് അടിവാരം…
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തില്‍ പാര്‍ക്ക് ഒരുങ്ങുന്നു. പാളയം…
കൊല്ലം: കൊല്ലത്ത് മത്സരിച്ച് അയണ്‍ ഗുളികകള്‍ കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ…
തിരുവനന്തപുരം: നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. വൈകീട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. രാജ്ഭവനിലാണ് ഇന്ന്…
തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള (2026-27 ) എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ (KEAM 2026) തീയതിയും സമയവും…
തിരുവനന്തപുരം: 25 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം തമിഴ്നാട്ടിലെ ഹൊസൂരില്‍നിന്ന് കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കുന്നു. ഹൊസൂരിൽ നിന്ന് കണ്ണൂരിലേക്കാണ്…