ബെംഗളൂരു: കർണാടകയിൽ പാസ്പോർട്ട് അപേക്ഷകൾ വീട്ടിലെത്തി സ്വീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. പാസ്പോർട്ട് മൊബൈൽ സേവ വാൻ ആണ് അപേക്ഷകൻ്റെ വീടുകളിലെത്തി അപേക്ഷകൾ സ്വീകരിക്കുന്നത്. പാസ്പോർട്ടിനുള്ള പുതിയ അപേക്ഷകൾ, കാലാവധി കഴിഞ്ഞവ പുതുക്കൽ എന്നിവയ്ക്കുള്ള അക്ഷേകളാണ് സേവാ വാനിൽ സ്വീകരിക്കുകയെന്ന് ബെംഗളൂരു മേഖല പാസ്പോർട്ട് ഓഫീസർ കെ കൃഷ്ണ അറിയിച്ചു. വാനിലെ ജീവനക്കാർ അപേക്ഷാ ഫോമുകൾ ശേഖരിക്കുകയും അപേക്ഷകന്റെ ഫോട്ടോയും ബയോമെട്രിക്സും പകർത്തുകയും അപേക്ഷ പരിശോധിക്കുകയും ചെയ്യും. പാസ്‌പോർട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ അപേക്ഷകന്‍റെ വസതിയിൽ എത്തും, പാസ്‌പോർട്ട് ഓഫീസ് സന്ദർശിക്കേണ്ട ആവശ്യമില്ല, കൃഷ്ണ പറഞ്ഞു.
ആദ്യഘട്ടത്തിൽ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളില്ലാത്ത ഗ്രാമങ്ങളിലായിരിക്കും സേവാ വാൻ ലഭ്യമാക്കുയെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം പരമാവധി 40 അപേക്ഷകൾ വരെ സ്വീകരിക്കും. തുമക്കൂരു, ചിക്കമഗളൂരു, വടക്കൻ കർണാടക ജില്ലകളിലെ ഉള്‍പ്രദേശങ്ങളില്‍ സേവാ വാൻ സേവനം ഉടൻ ആരംഭിക്കും.
അതേസമയം തത്കാൽ പാസ്പോർട്ട്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് പാസ്പോർട്ട് സേവാ കേന്ദ്രങ്ങളെ തന്നെ സമീപിക്കണം.
<BR>
TAGS : PASSPORT
SUMMARY : Mobile Seva Van; Passport applications will now be collected at home
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…