Categories: NATIONALTOP NEWS

പിഎൻബി തട്ടിപ്പ് കേസിൽ നിരവ് മോദിയുടെ 30 കോടിയോളം രൂപയുടെ സ്വത്തുക്കൾ കൂടി ഇ ഡി കണ്ടുകെട്ടി

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി. അറ്റാച്ച് ചെയ്ത ആസ്തികളിൽ സ്ഥാവര സ്വത്തുക്കളും ബാങ്ക് ബാലൻസുകളും ഉൾപ്പെടുന്നു. 6,498 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ (സിബിഐ) എഫ്ഐആറിനെ തുടർന്നാണ് പിഎൻബി തട്ടിപ്പ് കേസിൽ ഇഡി അന്വേഷണം ആരംഭിച്ചത്. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരമാണ് മുംബൈ സോണൽ ഓഫീസ് അറ്റാച്ച്മെൻ്റ് ആരംഭിച്ചത്. ശരിയായ ഈടില്ലാതെ, വ്യാജ ലെറ്റർ ഓഫ് അണ്ടർടേക്കിംഗ് (എൽഒയു) സമ്പാദിച്ച് പിഎൻബിയെ വഞ്ചിച്ചുവെന്നാണ് നിരവ് മോദിക്കും അമ്മാവൻ മെഹുൽ ചോക്‌സിക്കും എതിരായ ആരോപണം. പിഎൻബിയുടെ മുംബൈ ബ്രാഡി ഹൗസ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ, വിദേശ ബാങ്കുകളിൽ നിന്ന് വായ്പ സ്വീകരിക്കാൻ അനുവദിച്ചുകൊണ്ട് മോദിയുടെ സ്ഥാപനങ്ങൾക്ക് അനധികൃത ലെറ്റർ ഓഫ് അണ്ടർടേക്കിംഗ് നൽകുകയായിരുന്നു. 2018-ൽ പുറത്തുവന്ന വൻ അഴിമതി ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്തുകളി മൂലമാണ് വർഷങ്ങളോളം പുറത്തറിയാതെ പോയത്.

ഇന്ത്യയിലും വിദേശത്തുമായി നീരവ് മോദിക്കും കൂട്ടാളികൾക്കും ബന്ധമുള്ള 2,596 കോടി രൂപ വിലമതിക്കുന്ന ജംഗമ, സ്ഥാവര സ്വത്തുക്കൾ ഇഡി ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്. കൂടാതെ, മുംബൈയിലെ പ്രത്യേക കോടതിയുടെ (FEOA) ഉത്തരവിനെത്തുടർന്ന്, 2018 ലെ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്ട് (FEOA) പ്രകാരം 692.90 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.

2019ൽ യുകെയിൽ അറസ്റ്റിലായ മോദിയെ ഇന്ത്യക്ക് വിട്ടുനൽകുന്നതിനുള്ള നടപടി ക്രമങ്ങൾ തുടരുകയാണ്. ഏഴാം തവണയും ജാമ്യം നിഷേധിച്ചതിനെ തുടർന്ന് നീരവ് മോദി ഇപ്പോൾ ജയിലിൽ കഴിയുന്ന ലണ്ടനിൽ കൈമാറൽ നടപടികൾ പുരോഗമിക്കുകയാണ്.
<br>
TAGS ; NIRAV MODI | BANK FRAUD CASE
SUMMARY : ED also confiscated properties worth Rs 30 crore of Nirav Modi in PNB fraud case

 

Savre Digital

Recent Posts

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…

6 hours ago

തൃശ്ശൂരിൽ പോർവിളിയും സംഘർഷവും; സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്

തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…

6 hours ago

വയോധികർക്കും ഭിന്നശേഷിക്കാർക്കും റേഷൻ ഉൽപന്നങ്ങൾ വീട്ടുപടിക്കൽ; തമിഴ്‌നാട്ടിൽ ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം

ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…

7 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…

7 hours ago

യൂണിയൻ ബാങ്ക്; 250 വെൽത്ത് മാനേജർ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…

8 hours ago

ഓപ്പറേഷൻ ലൈഫ്: സംശയാസ്പദമായ 16,565 ലിറ്റർ വെളിച്ചെണ്ണ പിടികൂടി

തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…

8 hours ago