ബെംഗളൂരു: ബെംഗളൂരുവിലെ പിജി ഹോസ്റ്റലിൽ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഭോപ്പാൽ സ്വദേശി സ്വദേശി അഭിഷേകിനെയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കോറമംഗല വിആർ ലേഔട്ടിലുള്ള സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുന്ന ബിഹാർ സ്വദേശിനി കൃതി കുമാരിയാണ് (22) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.
നഗരത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കൃതി. അഭിഷേകാണ് കൊലപാതകിയെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് സ്ഥിരീകരിച്ചിരുന്നു. കൃതി കുമാരിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ അഭിഷേക് മധ്യപ്രദേശിലേക്ക് രക്ഷപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
കൃതി കുമാരിയുടെ സുഹൃത്തും സഹപ്രവർത്തകയുമായ മഹാരാഷ്ട്ര സ്വദേശിയായ യുവതിയുമായി അഭിഷേക് അടുപ്പത്തിലായിരുന്നു. കാമുകിയെ കൂട്ടി അഭിഷേക് പലതവണ ഭോപ്പാലിലേക്ക് പോയിട്ടുണ്ട്. ഇതിനിടെ കാമുകിയും അഭിലാഷും തമ്മിലുള്ള ബന്ധം വഷളായി. അഭിഷേകും യുവതിയും തമ്മിൽ നിരന്തരം വഴക്കായതോടെ കൃതി യുവതിയെ ബെംഗളൂരുവിലെ മറ്റൊരു ഹോസ്റ്റലിലേക്ക് മാറ്റി. പലതവണ വിളിച്ചെങ്കിലും ഇരുവരും അഭിഷേകിൻ്റെ ഫോൺ കോളുകൾ സ്വീകരിച്ചിരുന്നില്ല. കാമുകിയുടെ താമസസ്ഥലം അന്വേഷിച്ച് കൃതിയുടെ ഫ്ലാറ്റിലെത്തിയ അഭിഷേക് വാക്ക് തർക്കത്തിനൊടുവിൽ കൃതിയെ കൊലപ്പെടുത്തുകയായിരുന്നു. ഫ്ലാറ്റിൻ്റെ പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പോലീസിനെ അഭിഷേകിലേക്ക് എത്തിയത്.
TAGS: BENGALURU |MURDER | CRIME
SUMMARY: The incident where the woman was killed in the PG hostel; The accused was arrested
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…