ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പറും മലയാളിയുമായ പി.ആര്‍. ശ്രീജേഷിനു ഇനി പുതിയ ചുമതല. ഇന്ത്യന്‍ ജൂനിയര്‍ ടീം പരിശീലകനായി ശ്രീജേഷ് ചുമതലയേൽക്കും. ഒളിമ്പിക്സ് മെഡല്‍ നേട്ടത്തോടെ അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നു വിരമിച്ചതിനു പിന്നാലെയാണ് ശ്രീജേഷിനു പുതിയ ചുമതല നല്‍കിയിരിക്കുന്നത്. ശ്രീജേഷിനെ പരിശീലകനായി നിയമിച്ച കാര്യം ഹോക്കി ഇന്ത്യ സ്ഥിരീകരിച്ചു.
കളിക്കാരനെന്ന നിലയില്‍ യുവാക്കളെ പ്രചോദിപ്പിച്ച ശ്രീജേഷ് പരിശീലകനായും അതു തുടരും. അദ്ദേഹത്തിന്റെ കോച്ചിങ് മികവുകള്‍ കാണാന്‍ കാത്തിരിക്കുന്നു. എക്കാലത്തേയും മികച്ച പ്രകടനം അവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ഹോക്കി ഇന്ത്യ അംഗങ്ങൾ പറഞ്ഞു.
സ്‌പെയിനിനെ 2-1നു വീഴ്ത്തിയാണ് ഇന്ത്യ ടോക്യോയില്‍ ഹോക്കിയിൽ വെങ്കലം നിലനിര്‍ത്തിയത്. അന്നും പി.ആര്‍. ശ്രീജേഷിന്റെ സേവുകളാണ് ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചത്. സമാന മികവ് പാരിസിലും ശ്രീജേഷ് ആവര്‍ത്തിച്ചതോടെ 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഹോക്കി ടീം ഒളിമ്പിക്സ് മെഡല്‍ നിലനിര്‍ത്തിയെന്ന സവിശേഷതയുമുണ്ട്.
TAGS: SPORTS | HOCKEY
SUMMARY: PR Sreejesh is set to take up India junior coach role after retirement
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡണ്ടും വേൾഡ് മലയാളി അസോസിയേഷൻ ചെയർമാനുമായ, തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങേലി ഗ്രാമപഞ്ചായത്ത്…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ന് വലിയ മുന്നേറ്റമില്ല. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 12,360യിലെത്തിയപ്പോള്‍ പവന്‍…
ബെംഗളൂരു: മംഗളൂരുവിലെ ഈ വർഷത്തെ കരാവലി ഉത്സവത്തിന് ഡിസംബർ 20 ന് തുടക്കമാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആകർഷകമായ സാംസ്കാരിക…
ബെംഗളൂരു: മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ ഹെഗ്‌ഡെ (83) അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുവോളജി പ്രഫസറായിരുന്ന…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പോലീസ്…
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവില്‍ നിന്ന് കോഴവാങ്ങിയ ജയില്‍ ആസ്ഥാനത്തെ ഡിഐജി വിനോദ്…