Categories: KERALATOP NEWS

പി.വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി അൻവർ മത്സരിക്കും.തൃണമൂൽ ദേശീയ നേതൃത്വം ചിഹ്നം അനുവദിച്ചു നൽകി. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. തൃണമൂലിന്റെആദ്യ സംഘം ഇന്ന് കേരളത്തിൽ എത്തും.

അതേസമയം മത്സരിക്കുന്നതിൽ നിന്ന് പിവി അൻവറിനെ അനുനയിപ്പിക്കാനാൻ യുഡിഎഫ് നീക്കമുണ്ടായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറുമായി ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്തായാലും മത്സരിക്കുന്നതിൽ പിവി അൻവറിന്റെ നിർണായക തീരുമാനവും ഇന്നുണ്ടായേക്കും.

അതേസമയം നിലമ്പൂർ ഉപതെഞ്ഞെടുപ്പിൽ മത്സര ചൂട് മുറുകുകയാണ്.എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിലമ്പൂരിലെത്തും. ദിവസങ്ങൾ നീണ്ട കൂടിയാലോചനക്ക് ഒടുവിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് എൻഡിഎയും. പരി​ഗണനയിലുള്ള മൂന്ന് പേരുടെ പട്ടിക ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തയ്യാറാക്കി.

<br>
TAGS : NILAMBUR BY ELECTION, PV ANVAR
SUMMARY : PV Anwar to contest from Nilambur, official announcement today

Savre Digital

Recent Posts

സാമ്പത്തിക പരിമിതി; ഗ്രേറ്റര്‍ മൈസൂരു പദ്ധതി നടപ്പിലാക്കില്ല

ബെംഗളൂരു: മൈസൂരു നഗരത്തിലെ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളെയും ടൗണ്‍ പഞ്ചായത്തുകളെയും മൈസൂരു സിറ്റി കോര്‍പ്പറേഷനുമായി ലയിപ്പിച്ച് 'ഗ്രേറ്റര്‍ മൈസൂരു സിറ്റി…

28 minutes ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കൊല്ലം തേവലക്കര അരിനെല്ലൂർ കുമ്പഴ ഡോ. കെ സി ജോണിന്റെ ഭാര്യ ഡോ. ലളിത ഉമ്മൻ (71) ബെംഗളൂരുവിൽ…

43 minutes ago

മൈസൂരു റെയില്‍വേ സ്‌റ്റേഷനില്‍ പിഞ്ചുകുഞ്ഞിനെ തട്ടികൊണ്ടുപോയി; മണിക്കൂറിനുള്ളില്‍ ആര്‍പിഎഫ് കണ്ടെത്തി

ബെംഗളൂരു: മൈസൂരു റെയില്‍വേ സ്‌റ്റേഷനില്‍ തട്ടികൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ മണിക്കൂറിനുള്ളില്‍ ആര്‍പിഎഫ് കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കുഞ്ഞിനെ…

44 minutes ago

കാളയെ മെരുക്കല്‍ മത്സരത്തിനിടെ കുത്തേറ്റ് മൂന്നുപേര്‍ മരിച്ചു

ബെംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കാളയെ മെരുക്കല്‍ മത്സരത്തിനിടെ കാളകളുടെ കുത്തേറ്റ് മൂന്നുപേര്‍ മരിച്ചു. ഹാവേരി ജില്ലയില്‍ ബുധനാഴ്ച…

56 minutes ago

താമരശേരി ഫ്രഷ് കട്ട് സംഘർഷം; രണ്ട് പേർ കസ്റ്റഡിയിൽ

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേർ കസ്റ്റഡിയിൽ. പോലീസിന് നേരെ ആക്രമണം…

1 hour ago

സ്വാമി ഉദിത് ചൈതന്യയുടെ ഉപനിഷത്ത് പ്രഭാഷണം 26 മുതൽ

ബെംഗളൂരു: സ്വാമി ഉദിത് ചൈതന്യയുടെ ഛാന്ദോഗ്യോപനിഷത്ത് പ്രഭാഷണം ഇന്ദിരാനഗർ എച്ച്.എ.ഇ.എ ഭവനില്‍ ഒക്ടോബർ 26 മുതൽ നടക്കും. വൈകുന്നേരം 5…

2 hours ago