തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ കുളിക്കുന്നതിനിടെ നാല് പെണ്‍കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു. നാലു പേരെയും നാട്ടുകാർ കരയ്ക്കെത്തിച്ച് ആശുപത്രിയിലാക്കി. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. സുഹൃത്തിൻ്റെ വീട്ടില്‍ വന്നതായിരുന്നു പെണ്‍കുട്ടികള്‍.
പീച്ചി പുളിമാക്കല്‍ സ്വദേശി നിമ, പട്ടിക്കാട് സ്വദേശികളായ ആൻ ഗ്രേസ് (16), അലീന (16), എറിൻ (16) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. പീച്ചി പുളിമാക്കല്‍ സ്വദേശി നിമയുടെ വീട്ടില്‍ വന്നതാണ് കുട്ടികള്‍. പീച്ചി പള്ളിക്കുന്ന് അംഗനവാടിക്ക് താഴെ പീച്ചി ഡാമിലായിരുന്നു സംഭവം.
സുഹൃത്തിന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് എത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. ആഘോഷത്തിന് ശേഷം പീച്ചി ഡാം കാണാന്‍ പോയപ്പോഴാണ് അപകടം. കുട്ടികള്‍ റിസര്‍വോയറിലേക്ക് വീണത് എങ്ങനെയാണെന്ന് വ്യക്തമല്ല. വിദ്യാര്‍ഥികള്‍ മുങ്ങിത്താഴുന്നത് കണ്ട നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ എത്തിച്ചു.
TAGS : LATEST NEWS
SUMMARY : 4 girls slip in Peachy Dam Reservoir; 3 people are in serious condition
ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…