Categories: NATIONALTOP NEWS

പീഡനത്തിനിരയാക്കിയ 50കാരനെ കഴുത്തറുത്തുകൊന്നു; 15കാരൻ അറസ്റ്റില്‍

പീഡനത്തിനിരയാക്കിയ 50കാരനെ കഴുത്തറുത്തുകൊന്ന കൗമാരക്കാരൻ അറസ്റ്റില്‍. ഉത്തർപ്രദേശിലാണ് സംഭവം. മെയ് 20ന് വീട്ടിനുള്ളിലാണ് 50കാരനെ കഴുത്തറുത്തനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കൗമാരക്കാരനാണ് കൊലയാളിയെന്ന് കണ്ടെത്തിയത്.

15കാരനെതിരെ കൊലക്കുറ്റം ചുമത്തിയെന്നും പിന്നീട് ജുവനൈല്‍ ഹോമിലേക്ക് അയച്ചെന്നും എസ്‌പി ആദിത്യ ബൻസാല്‍ അറിയിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടയാള്‍ കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കുട്ടിയെ ഇയാള്‍ നിരവധി തവണ പീഡനത്തിനിരയാക്കിയെന്ന് എസ്‌പി പറഞ്ഞു.

തുടർന്ന് ഇയാള്‍ കുട്ടിയോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. വന്നില്ലെങ്കില്‍ കുട്ടിയുടെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുമെന്നും ഭീഷണപ്പെടുത്തി. തുടർന്ന് ഇയാളുടെ വീട്ടിലെത്തിയ കുട്ടി മുർച്ചയേറിയ ആയുധം ഉപയോഗിച്ച്‌ ഇയാളുടെ കഴുത്തറുക്കുകയായിരന്നു.

Savre Digital

Recent Posts

സമന്വയ അത്തപൂക്കള മത്സരം

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ്‌ അൾസൂരു  ഭാഗ് ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് അത്തപൂക്കള മത്സരം നടത്തുന്നു. സെപ്റ്റംബർ…

7 minutes ago

ഗാസയില്‍ പുതിയ വെടിനിര്‍ത്തല്‍ കരാര്‍; ഹമാസ് അംഗീകരിച്ചു, 22 മാസം നീണ്ട യുദ്ധം അവസാനിച്ചേക്കും

ജറുസലേം: ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയാണ് വാർത്ത പുറത്തുവിട്ടത്.…

23 minutes ago

ഹിമാചലിലെ കാംഗ്ര മേഖലയില്‍ ഭൂചലനം; 3.9 തീവ്രത

ഷിംല: ഹിമാചല്‍ പ്രദേശിലെ കാംഗ്ര മേഖലയില്‍ ഭൂചലനം. ഇന്നലെ രാത്രി ഒമ്പതരയോടെയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തി.…

35 minutes ago

ഹെബ്ബാൾ മേൽപ്പാലത്തിലെ പുതിയ റാംപ് റോഡ് തുറന്നു

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിന് അനുബന്ധമായി നിർമിച്ച പുതിയ റാംപ് റോഡ് (ലൂപ് റോഡ്) ഗതാഗതത്തിന് തുറന്നു കൊടുത്തു. റാംപ് റോഡിന്റെ…

60 minutes ago

ധർമസ്ഥല വെളിപ്പെടുത്തല്‍: മണ്ണുമാറ്റിയുള്ള പരിശോധന താല്‍ക്കാലികമായി നിര്‍ത്തി

ബെംഗളൂരു: മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായി ധര്‍മസ്ഥലയില്‍ നടത്തിവരുന്ന പരിശോധന താത്കാലികമായി നിര്‍ത്തി. മണ്ണ് മാറ്റിയുള്ള…

1 hour ago

സീതാസ്വയംവരം കഥകളി 23-ന്

ബെംഗളൂരു: സീതാസ്വയംവരം കഥകളി ബെംഗളൂരുവില്‍ അരങ്ങേറും. വിമാനപുര (എച്ച്എഎൽ) കൈരളിനിലയം ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകീട്ട് 5.30-നാണ് അവതരണം. കൈരളി കലാസമിതി,…

1 hour ago