മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കടയ്ക്ക് മുന്നില്‍ നിന്ന് പുകവലിക്കുമ്പോൾ തുറിച്ചുനോക്കിയയാളെ യുവതി കൊലപ്പെടുത്തി. 28കാരനായ രഞ്ജിത് റാത്തോഡാണ് കൊല്ലപ്പെട്ടത്. കേസില്‍ 24കാരി അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
24കാരി ജയശ്രീ പണ്ഡാരി, ഇവരുടെ സുഹൃത്തുക്കളായ സവിത സയ്റ, അകാശ് ദിനേഷ് റാവത് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രാത്രി നാഗ്പൂരിലെ മഹാലക്ഷ്മി നഗറിലെ ഒരു പാന്‍ ഷോപ്പിന് മുമ്പിൽ നിന്ന് പുകവലിക്കുകയായിരുന്ന ജയശ്രീയെ രഞ്ജിത് തുറിച്ച് നോക്കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സ്ഥലത്തെ സിസിടിവി കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇരുവരും വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെടുക്കുകയും തുടർന്ന് ജയശ്രീ രണ്ടു സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയും ചെയ്തു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രഞ്ജിത്തിനെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ആക്രമത്തിനിടെ രഞ്ജിത്തിന് മാരകമായി കുത്തേല്‍ക്കുകയായിരുന്നു.
ജയശ്രീയാണ് കത്തി ഉപയോഗിച്ച് ഒന്നിലധികം തവണ രഞ്ജിത്തിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. കത്തി ഉപയോഗിച്ച് രഞ്ജിത്തിനെ കുത്തിപ്പരുക്കേല്‍പ്പിക്കുന്നത് സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ പോലീസ് അന്വേഷണത്തില്‍ പിടിയിലാവുകയായിരുന്നു.
The post പുകവലിക്കുന്നത് തുറിച്ചുനോക്കി; യുവാവിനെ കുത്തിക്കൊലപ്പെടുത്തി 24 കാരി appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…
ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…