ബെംഗളൂരു: പുതുവത്സരാഘോഷം പ്രമാണിച്ച് ഡിസംബർ 31ന് വൈകുന്നേരം നാലു മണിമുതൽ ജനുവരി ഒന്നിന് പുലർച്ചെ മൂന്നു മണിവരെ നഗരത്തിലെ വിവിധയിടങ്ങളിൽ പാർക്കിംഗ് നിരോധനം ഏർപ്പെടുത്തി. അനിൽ കുബ്ലെ സർക്കിൾ മുതൽ ട്രിനിറ്റി സർക്കിൾ, എംജി റോഡ്, ആർട്സ് ആൻ്റ് ക്രാഫ്റ്റ്സ് ജംഗ്ഷൻ മുതൽ ഓപ്പേറ ജംഗ്ഷൻ വരെയുള്ള ബ്രിഗേഡ് റോഡ്, ബ്രിഗേഡ് റോഡ് ജംഗ്ഷൻ മുതൽ സെൻ്റ് മാർക്ക്സ് റോഡ് ജങ്ഷൻ വരെയുള്ള ചർച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ് ജംഗ്ഷൻ മുതൽ മ്യൂസിയം റോഡ് ജംഗ്ഷൻ വരെയുള്ള റസ്റ്റ് ഹൗസ് റോഡ്, എംജി റോഡ് ജംഗ്ഷൻ മുതൽ ഓൾഡ് മദ്രാസ് ബാങ്ക് റോഡ് വരെയുള്ള മ്യൂസിയം റോഡ് എന്നിവിടങ്ങളിലും
ഇന്ദിരാനഗറിൽ ഓൾഡ് മദ്രാസ് റോഡ് ജംഗ്ഷൻ മുതൽ ഡോംലൂർ ഫ്ലൈഓവർ വരെയുള്ള 100 ഫീറ്റ് റോഡ്, 80 ഫീറ്റ് റോഡ് മുതൽ ഇന്ദിരാനഗർ ഡബിൾ റോഡ് ജംഗ്ഷൻ, കോറമംഗലയിൽ യുസിഒ ബാങ്ക് ജംഗ്ഷൻ മുതൽ എൻജിവി ബാക്ക് ഗേറ്റ് ജംഗ്ഷൻ,
മഹാദേവപുരയിൽ ഐടിപിഎൽ റോഡിലും (ബി നാരായണപുര മുതൽ ഡെക്കാത്‍ലൺ വരെ) ഹൂഡി മെട്രോ സ്റ്റേഷൻ മുതൽ ഗ്രാഫൈറ്റ് ഇന്ത്യ ജംഗ്ഷൻ വരെയും പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വാഹനങ്ങൾക്ക് ശിവാജിനഗർ ബിഎംടിസി കോംപ്ലക്സ്, കോറമംഗലയിൽ ബെഥനി സ്കൂളിന് സമീപം ബിബിഎംപി മൈതാനം, മുനിറെഡ്ഡി കല്യാണ മണ്ഡപത്തിന് എതിർവശത്തുള്ള ബിബിഎംപി മൈതാനം എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.
TAGS: BENGALURU | PARKING RESTRICTED
SUMMARY: Parking restricted in Bangalore id new year eve
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് തിരിച്ചടി. കേസില്‍ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ…
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി. പ്രിൻസിപ്പല്‍ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി. തുടർന്ന് ഒ.പിയില്‍ പോലീസ് പരിശോധന…
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെ അറസ്റ്റ്…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. രാജ്യാന്തര വിപണിയിലും വില കൂടി. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള…
തൃശ്ശൂർ: തൃശ്ശൂരില്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.…
ബെംഗളൂരു: വടകര ഏറാമല ആദിയൂർ തുണ്ടിയിൽ കുനിയിൽ മനോജന്റെ (വടകര മുനിസിപ്പാലിറ്റി) മകൻ വരുൺ (22) ബെംഗളൂരുവിൽ അന്തരിച്ചു. കൂട്ടുകാർക്കൊപ്പം…