പുതുവത്സരാഘോഷം; ബെംഗളൂരുവിൽ സുരക്ഷയ്ക്കായി 11,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ സുരക്ഷ ശക്തമാക്കി സിറ്റി പോലീസ്. പൊതു സുരക്ഷ ഉറപ്പാക്കാനും കാല്‍നടയാത്ര കൂടുതലുള്ള പ്രദേശങ്ങളില്‍ സുഗമമായ ഗതാഗതം ഉറപ്പാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.

ജനുവരി ഒന്നിന് പുലർച്ചെ 1 മണി വരെ ആഘോഷങ്ങള്‍ അനുവദനീയമാണ്. പൊതുജനങ്ങള്‍ ഈ സമയ പരിധി പാലിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചതായി ദയാനന്ദ അറിയിച്ചു. എംജി റോഡ്, ബ്രിഗേഡ് റോഡ് ജംഗ്ഷൻ, കോറമംഗല, ഇന്ദിരാനഗര്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും.

എംജി റോഡിലും ബ്രിഗേഡ് റോഡിലും പ്രതീക്ഷിക്കുന്ന ജനത്തിരക്ക് നിയന്ത്രിക്കാന്‍ വണ്‍-വേ കാല്‍നട സംവിധാനം നിലവിലുണ്ട്. ആളുകള്‍ക്ക് കാവേരി എംപോറിയം മുതല്‍ ഓപ്പറ ജംഗ്ഷന്‍ വരെ നടക്കാം. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാന്‍ ആഘോഷവേളയില്‍ മുഖംമൂടി (മാസ്ക്) ധരിക്കരുതെന്നും പോലീസ് നിര്‍ദേശിച്ചു. ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി നഗരത്തിലുടനീളമുള്ള മാളുകള്‍ക്കും പാര്‍ട്ടി സോണുകള്‍ക്കും സമീപം പിക്കറ്റുകള്‍ സ്ഥാപിക്കും.

സെന്‍ട്രല്‍ ഡിവിഷന്‍, ബ്രിഗേഡ് റോഡ്, എംജി റോഡ്, ഓപ്പറ ജംഗ്ഷൻ, റസിഡന്‍സി റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷ വർധിപ്പിക്കും. നഗരത്തിലെ വിവിധയിടങ്ങളിലായി 11,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും ബി. ദയാനന്ദ പറഞ്ഞു.

TAGS: BENGALURU | NEW YEAR
SUMMARY: City gets 11,000 police personnel deployed amid new year eve

Savre Digital

Recent Posts

ഡിജെ പാട്ടിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഫാമിലെ 140 കോഴികൾ ചത്തു; കേസെടുത്ത് പോലീസ്

സുല്‍ത്താന്‍പൂര്‍: ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതില്‍ ഡിജെയ്‌ക്കെതിരെ പരാതിയുമായി ഫാം ഉടമ. ഉത്തര്‍പ്രദേശിലെ സുല്‍ത്താൻപൂര്‍ ജില്ലയിലാണ് സംഭവം. സാബിര്‍ അലിയാണ്…

1 minute ago

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട്…

12 minutes ago

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞുവീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ശിവാജിനഗർ ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്…

42 minutes ago

ബെംഗളൂരുവില്‍ വേനല്‍ മഴയില്‍ വ്യാപക നാശം, മരങ്ങൾ കടപുഴകിവീണു, ഗതാഗതക്കുരുക്ക്, ആലിപ്പഴവർഷം; മഴ മൂന്ന് ദിവസം കൂടി തുടരും

ബെംഗളൂരു: കനത്ത ചൂടിനിടെ നഗരത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ പെയ്ത വേനൽ മഴയില്‍ വ്യാപക നാശം. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശിയതോടെ…

1 hour ago

ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം; മരിച്ചവരിൽ രണ്ട് മലയാളികളും

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരിൽ രണ്ട് മലയാളികളും. ഏറണാകുളം പിറവം രാമമംഗലം സ്വദേശികളായ…

10 hours ago

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ മേയ് ഒന്നുമുതൽ

ന്യൂഡല്‍ഹി:  പണം വെച്ചുള്ള ഓൺലൈൻ വാതുവെപ്പുകൾക്കും ചൂതാട്ടങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ 'ഓൺലൈൻ ഗെയിമിങ് റെഗുലേഷൻ ആക്ട്' ചട്ടങ്ങൾ…

11 hours ago