Categories: KERALATOP NEWS

പുഴയിൽ സർവേ പ്രവർത്തനങ്ങൾക്കിടെ ജീവനക്കാരൻ മുങ്ങി മരിച്ചു

കാസറഗോഡ്: കാസറഗോഡ് അഡൂർ പള്ളങ്കോട് പയസ്വിനിപ്പുഴയിൽ ചെക്ഡാം നിർമിക്കുന്നതിനുള്ള സർവേക്കിടയിൽ കരാർ കമ്പനി ജീവനക്കാരൻ മുങ്ങിമരിച്ചു. ആലപ്പുഴ മാവേലിക്കര ചെറിയനാട് മാമ്പ്രതൂമ്പിനാൽ വീട്ടില്‍ ടി ആർ തുളസീധരന്റെയും ഷീലയുടെയും മകന്‍ ടി നിഖിൽ (27) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. സർവേക്കായി നിഖിലും മറ്റൊരാളും പുഴയിൽ ഇറങ്ങി. കല്ലിൽപിടിച്ച് നിൽക്കുന്നതിനിടെ നിഖിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി നിഖിലിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലേക്ക്‌ കൊണ്ടുപോകും.

<BR>
TAGS : DROWN TO DEATH | KASARAGOD NEWS
SUMMARY : Employee drowns during survey work in river

 

Savre Digital

Recent Posts

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ്…

6 minutes ago

ഓണാഘോഷം വാനോളം; എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഓണ സദ്യ

കൊച്ചി: ഓണത്തോടനുബന്ധിച്ച്‌ കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ആകാശത്ത് ഓണ സദ്യ…

29 minutes ago

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻകാ‍ര്‍ക്കും ഒരു ഗഡു ഡിഎ, ഡിആര്‍ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി…

1 hour ago

തനിമ കലാസാഹിത്യവേദി മാഗസിൻ പ്രകാശനവും സംഗീത നിശയും 31 ന്

ബെംഗളൂരു: തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്റർ പുറത്തിറക്കുന്ന ലിസ്റ്റിക്കിൾ ഓൺലൈൻ മാഗസിൻ 2 പ്രകാശന കർമ്മം ഓഗസ്ത് 31 ഞായറാഴ്ച…

1 hour ago

‘കൂടുതൽ വിശദീകരണത്തിനില്ല’; അവസാന നിമിഷം വാർത്താ സമ്മേളനം റദ്ദാക്കി രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താ സമ്മേളനം റദ്ദാക്കി. അവസാന നിമിഷമാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് രാഹുല്‍ പിന്മാറിയത്. എന്തുകൊണ്ടാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്ന്…

2 hours ago

ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ചു

കോഴിക്കോട്: കോഴിക്കോട് പാലാഴിക്ക് സമീപം വാനിന് തീപിടിച്ചു. പന്തീരാങ്കാവില്‍ നിന്നും കുന്നമംഗലത്തേക്ക് പോകുന്ന വാനിനാണ് തീപിടിച്ചത്. വാഹനം സഞ്ചരിക്കുന്നതിനിടയില്‍ എൻജിൻ…

2 hours ago