ഹെെദരാബാദ്: അല്ലു അർജുൻ നായകനായ പുഷ്പ 2വിന്റെ റിലീസിനോടനുബന്ധിച്ച് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് വീട്ടമ്മ മരിച്ചു. ഹെെദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതിയാണ് മരിച്ചത് (39). ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും (9) സാൻവിക്കിനും (7) ഒപ്പമാണ് രേവതി തീയേറ്ററിൽ പ്രീമിയർ ഷോ കാണാൻ എത്തിയത്. എന്നാല്‍ തിക്കിലും തിരക്കിലും പെട്ട് രേവതി ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. രേവതിയുടെ ഒപ്പം ഉണ്ടായിരുന്ന മകൻ തേജുവും ബോധം കെട്ട് വീണു. മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തേജിന്റെ ആരോഗ്യനില തൃപ്തികരമാണ്. പരുക്കേറ്റ രേവതിയുടെ ഭർത്താവ് ഭാസ്കറും മകൾ സാൻവിയും ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രീമിയർ ഷോയ്ക്കിടെയാണ് ദാരുണ സംഭവം.ഷോയ്ക്കെത്തിയ അല്ലു അർജുനെ കാണാൻ ആരാധകരുടെ വലിയ ഉന്തും തള്ളുമാണ് ഉണ്ടായത്. രാത്രി 11 മണിക്കായിരുന്നു പുഷ്പ 2 വിന്റെ പ്രീമിയർ ഷോ സംഘടിപ്പിച്ചിരുന്നത്. പ്രീമിയർ കാണാൻ അല്ലു അർജുൻ എത്തുമെന്ന് അവസാന നിമിഷമാണ് വിവരം ലഭിച്ചത്. ഇതറിഞ്ഞ ആളുകൾ കൂട്ടത്തോടെ തിയേറ്ററിലേക്ക് എത്തുകയായിരുന്നു.
സൂപ്പർ ഹിറ്റായിരുന്ന ‘പുഷ്പ: ദി റൈസി’ന്‍റെ രണ്ടാം ഭാഗമാണ് ‘പുഷ്പ: ദി റൂള്‍ (പുഷ്പ 2). മൂന്നു വര്‍ഷത്തിന്‍റെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുൻ ചിത്രമാണ് ‘പുഷ്പ 2’. ആദ്യ ഭാഗത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അല്ലു അര്‍ജുനെ തേടിയെത്തിയിരുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രതിനായകവേഷത്തിൽ. രശ്മിക മന്ദാനയാണ് നായിക.
<BR>
TAGS : PUSHPA-2 MOVIE
SUMMARY : Housewife dies in stampede during Pushpa 2 release; Injured husband and children are in hospital
തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് ജുഡീഷ്യല്‍…
തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കി ഇന്നലെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,450 രൂപയിലും പവന് 280 രൂപ താഴ്ന്ന്…
കൊച്ചി: കളമശേരി പത്തടിപ്പാലത്ത് അമിത വേഗത്തിൽ എത്തിയ ഊബർ കാർ ബൈക്കിലേക്ക് ഇടിച്ചു കയറി 64കാരന് ദാരുണാന്ത്യം. കളമശേരി സ്വദേശിയായ…
ന്യൂഡൽഹി: വിവാദ എഐ ഇമേജ് എഡിറ്റുകളില്‍ സമൂഹമാധ്യമായ എക്സിന് നോട്ടീസയച്ച് കേന്ദ്ര ഐടി മന്ത്രാലയം. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ചിത്രങ്ങള്‍…
കൊളംബോ: അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതായി ആരോപിച്ച് 11 ഇന്ത്യക്കാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ…