ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന് അല്ലു അര്ജുന് നോട്ടിസ് അയച്ച് ഹൈദരാബാദ് പോലീസ്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ചിക്കട്പള്ളി പോലീസിന് മുമ്പിൽ ഹാജരാകാനാണ് നിര്‍ദേശം.
ദില്‍ഷുഖ് നഗറിലുള്ള സന്ധ്യ തീയേറ്ററില്‍ പുഷ്പ പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകന് ഗുരുതര പരുക്കോടെ കോമയില്‍ ആവുകയും ചെയ്തു. പിന്നാലെ കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. രേവതിയ്ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ഒരുകൂട്ടം ആളുകള്‍ ഡിസംബര്‍ 22ന് അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചിരുന്നു.
അതേസമയം രേവതിയുടെ കുടുംബത്തിന് പുഷ്പ സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് 50 ലക്ഷം രൂപ കൈമാറി. യുവതിയുടെ ഭര്‍ത്താവ് ഭാസ്കറിനാണ് നിര്‍മാതാക്കള്‍ ചെക്ക് കൈമാറിയത്. അല്ലു അര്‍ജുനും യുവതിയുടെ കുടുംബത്തിന് സഹായം നല്‍കിയിരുന്നു.
TAGS: NATIONAL | ALLU ARJUN
SUMMARY: Hyd Police sents notice to aftor Allu Arjun
ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന് വലിയ ആശ്വാസം. ഡല്‍ഹി കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ കുറ്റപത്രം സ്വീകരിച്ചില്ല. അന്വേഷണം…
തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച് 90,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഉടന്‍ തന്നെ ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന്…
കോഴിക്കോട്: സരോവരം പാർക്കിന് സമീപം ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹം വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റേതെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിജിലിന്റേതെന്ന്…
മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര് മിനി കാപ്പ് സ്വദേശി നിസാറിന്റെ…
ബെംഗളൂരു: സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ്…
ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 66 സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർടിസി. ഡിസംബർ 19, 20, 23,…