പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നാഷണൽ കോൺഫറൻസ് റോഡ് ഷോയ്ക്കിടെ അജ്ഞാതരായ അക്രമികൾ നടത്തിയ കത്തികൊണ്ടുള്ള ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. നാഷണൽ കോൺഫറൻസ് പ്രവർത്തകർക്കാണ് പരിക്കേറ്റത്. നാഷണൽ കോൺഫറൻസ് തലവൻ ഫാറൂഖ് അബ്ദുള്ളയും അനന്ത്നാഗിലെ പാർട്ടി സ്ഥാനാർത്ഥി മിയാൻ അൽതാഫ് രജൗരിയും പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് സംഭവം.
പരുക്കേറ്റവരെ ഉടനെ തന്നെ മെന്ദറിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ട് പേരെ നില ഗുരുതരമായതിനാല്‍ രജൗരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സുരക്ഷയിലുണ്ടായ വലിയ വീഴ്ച കാരണമാണ് ഈ ആക്രമണം ഉണ്ടായതെന്ന് മുന്‍ നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എ ജാവേദ് റാണ ആരോപിച്ചു.ഇത്രയും സുരക്ഷയ്ക്കിടയിലാണ് ഞങ്ങളുടെ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്. അക്രമികളെ പിടികൂടണമെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പോലീസിനോട് ആവശ്യപ്പെടുന്നതായും റാണ പറഞ്ഞു.
ബെംഗളൂരു: ഉഡുപ്പി കിന്നിമുൽക്കിയിൽ ഒന്നരവയസുകാരി കിണറ്റിൽ വീണുമരിച്ചു. വെള്ളം കോരുന്നതിനിടയിൽ അമ്മയുടെ കൈയിൽനിന്നു വഴുതി കിണറ്റിൽ വീണ ഒന്നര വയസുകാരി…
മട്ടന്നൂർ: മട്ടന്നൂർ തെരൂരിനു സമീപം മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക് ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അജ്‌വ ബസ് ആണ് അപകടപ്പെട്ടത്.…
തിരുവനന്തപുരം: അയ്യപ്പഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ്…
ബെംഗളൂരു: യെലഹങ്ക മുതൽ ഗൗരിബിന്തന്നൂർ വരെയുള്ള മലയാളികളെ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച കൈരളി സാംസ്കാരിക സംഘം, നോർത്ത് ബെംഗളൂരുവിന്റെ ജനറൽ ബോഡി…
ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ പരിപാടികളിൽ പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. ഗോവയിലെ…
തലശ്ശേരി: വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനെയാണ് ശിക്ഷിച്ചത്.…