പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് തീപിടിച്ച് രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. സമീപത്തെ ഗോള്‍ഫ് കോഴ്സില്‍ സ്ഥിതി ചെയ്യുന്ന ഹെലിപാഡില്‍ നിന്ന് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതിന് ശേഷം രാവിലെ 6.45 ഓടെ ബവ്ധാന്‍ മേഖലയിലെ കുന്നിന്‍പ്രദേശത്ത് തകര്‍ന്ന് വീഴുകയായിരുന്നു.
പൈലറ്റുമാരായ പരംജിത് സിംഗ്, ജി കെ പിള്ള, എഞ്ചിനീയര്‍ പ്രീതം ഭരദ്വാജ് എന്നിവരാണ് മരിച്ചത്. ഹെറിറ്റേജ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റര്‍ പൂനെ ആസ്ഥാനമായുള്ളതാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം വ്യക്തായിട്ടില്ല. മൂടല്‍മഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
TAGS : HELICOPTER | CRASH | DEAD | PUNE
SUMMARY : Three killed in helicopter crash in Pune; Video
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…
ഇസ്ലാമബാദ്: സ്വാതന്ത്രദിനാഘോഷതത്തിനിടെ പാകിസ്ഥാനിലുണ്ടായ വെടിവെപ്പില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കറാച്ചിയിലെ വിവിധയിടങ്ങളിലായി നടന്ന വെടിവെപ്പിലാണ് മൂന്ന് പേർ…