പൂനെയില്‍ 17കാരന്‍ മദ്യലഹരിയില്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവം കൂടുതല്‍ ദുരൂഹതയിലേക്ക്. പ്രതിയുടെ രക്തസാമ്പിളില്‍ കൃത്രിമം കാട്ടിയെന്നാണ് ഈയിടെ പുറത്തുവന്ന റിപ്പോര്‍ട്ട്. അപകടത്തിന് പിന്നാലെ പരിശോധനക്കായി 17കാരന്‍റെ രക്തസാമ്പിളുകള്‍ ശേഖരിച്ചെങ്കിലും പ്രതിയുടെ രക്തസാമ്പിളിനു പകരം അമ്മയുടെ രക്തസാമ്പിള്‍ ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ പരിശോധന നടത്തിയതെന്ന് റിപ്പോര്‍ട്ട്.
പുനെയിലെ സസൂണ്‍ ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയ്ക്കുശേഷം പ്രതി മദ്യപിച്ചിട്ടില്ലെന്നായിരുന്നു ആദ്യം ലഭിച്ച റിപ്പോര്‍ട്ട്. രക്ത സാമ്പിൾ മാറ്റിയതിന് ആശുപത്രിയിലെ ഫൊറന്‍സിക് ലാബ് മേധാവി ഡോ. അജയ് താവ്‌ഡെ, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീഹരി ഹാല്‍നോര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
മേയ് 19 ന് അപകടം നടന്നതിന് പിന്നാലെ 17കാരന്‍ മദ്യപിച്ചിരുന്നോ എന്ന കാര്യം ഉള്‍പ്പടെ കണ്ടെത്താനായി ഇയാളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് രക്തസാമ്പിളും ആവശ്യപ്പെട്ടു. എന്നാല്‍, 17കാരന്റെ പിതാവും ഇടനിലക്കാരനും ഡോക്ടര്‍മാരെ സ്വാധീനിച്ച് വൈദ്യപരിശോധനയില്‍ കൃത്രിമം കാട്ടിയതായാണ് കണ്ടെത്തല്‍.
കോഴിക്കോട്: മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും…
ബെംഗളൂരു: സമന്വയ എജുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ഓണാഘോഷം ഒക്ടോബർ 12 ന് നടക്കും. ഷെട്ടി ഹള്ളി…
ബെംഗളൂരു: കൊല്ലം ഓച്ചിറ സ്വദേശി രോഹിണി പുരുഷോത്തമൻ (72) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തിനഗര്‍ ബൺ ഫാക്ടറി റോഡ്, ശ്രീരാമ ഗ്യാസ്…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്രാ തോമസിന് തോല്‍വി. സെക്രട്ടറിയായി മമ്മി സെഞ്ച്വറി തിരഞ്ഞെടുക്കപ്പെട്ടു. സാബു…
അൽകോബാർ: സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അൽകോബാറിൽ താമസസ്ഥലത്ത് ഇന്ത്യൻ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തെലങ്കാന ഹൈദരാബാദ്…
തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി…