പുനെയില്‍ പോര്‍ഷെ കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവ ഐടി എന്‍ജിനിയര്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൗമാരക്കാരന്റെ പിതാവിനും മുത്തച്ഛനും ജാമ്യം അനുവദിച്ചു. കുടുംബ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി അന്യായമായി തടവിലാക്കിയ കേസില്‍ കോടതി ജാമ്യം അനുവദിച്ചതായി പ്രതിഭാഗം അഭിഭാഷകനായ അഡ്വക്കേറ്റ് പ്രശാന്ത് പാട്ടീല്‍ അറിയിച്ചു.
17 വയസ്സുകാരന്‍ ഓടിച്ച പോര്‍ഷെ കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. എന്നാല്‍ അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നതായി വ്യാജമൊഴി നല്‍കാന്‍ കാര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിക്കുകയും ചെയ്തതിരുന്നു. ഡ്രൈവര്‍ ഗംഗാറാമിനെ വീട്ടില്‍ തടഞ്ഞു വെച്ചു എന്ന് പരാതി ലഭിച്ചിരുന്നു.
സംഭവത്തില്‍ കുട്ടിയുടെ രക്ത സാമ്പിളുകള്‍ മാറ്റാന്‍ ശ്രമിച്ചതില്‍ കുട്ടിയുടെ മാതാപിതാക്കളും മുത്തച്ഛനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അമിത വേഗതയില്‍ എത്തിയ പോര്‍ഷെ ഇരുചക്രവാഹനത്തില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അനീഷ് അവാധ്യ, പങ്കാളി അശ്വിനി കോഷ്ത എന്നിവര്‍ കൊല്ലപ്പെട്ടത്.
TAGS : PUNE | PORSCHE ACCIDENT | BAIL
SUMMARY : Pune Porsche accident; Accused’s father and grandfather granted bail
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശനിയും ഞായറും…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…
ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…