Categories: NATIONALTOP NEWS

പൂനെ പോർഷെ അപകടം; പ്രതിയുടെ പിതാവിന്റെ റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി

പൂനെയിൽ പോർഷെ അപകടത്തിൽ പ്രതിയായ 17കാരന്റെ അച്ഛനും മഹാരാഷ്‌ട്രയിലെ പ്രമുഖ കെട്ടിട നിർമ്മാതാവുമായ വിശാൽ അഗർവാളിന്റെ ഉടമസ്ഥതയിലുള്ള അനധികൃത റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി. മഹാബലേശ്വറിലെ മൽകം പേത്ത് ഏരിയയിലെ എംപിജി ക്ലബ്ബിലെ അനധികൃത നിർമാണമാണ് സതാര ജില്ലാ ഭരണകൂടം ശനിയാഴ്ച പൊളിച്ചുനീക്കിയത്. ക്ലബ്ബിൽ അനധികൃതമായി നിർമ്മിച്ച 15 മുറികൾ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി.

എംപിജി ക്ലബ്ബിന്റെ നിർമ്മാണം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാൽ ബുൾഡോസർ ചെയ്യാൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സതാര കളക്ടർ ജിതേന്ദ്ര ദുഡിയോട് ഉത്തരവിട്ടതിനെത്തുടർന്ന് ജില്ലാ ഭരണകൂടം കഴിഞ്ഞയാഴ്ച ക്ലബ്ബ് സീൽ ചെയ്തിരുന്നു.

ഈ ഭൂമി പാർസി ജിംഖാന ക്ലബിന് പാട്ടത്തിന് നൽകിയിരുന്നെങ്കിലും അത് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നുവെന്ന് വിവരാവകാശ പ്രവർത്തകൻ അഭയ സിങ് ഹവൽദാർ ആരോപിച്ചിരുന്നു. റിസോർട്ട് നിർമ്മിക്കുന്നതിനായി പത്ത് ഏക്കറിലധികം സ്ഥലത്തെ മരങ്ങൾ വെട്ടിമാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന്, അവ പരിശോധിക്കാനും അവ ശരിയാണെന്ന് കണ്ടെത്തിയാൽ വസ്തു ബുൾഡോസർ ചെയ്യാനും മുഖ്യമന്ത്രി ഷിൻഡെ സത്താറ കളക്ടർക്ക് നിർദ്ദേശം നൽകിയതോടെയാണ് നടപടി.

മെയ് 19ന് ആണ് പുനെയെ നടുക്കിയ അപകടമുണ്ടായത്. പുലര്‍ച്ചെ 2.15-ഓടെ 17-കാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവ എന്‍ജിനിയര്‍മാരാണ് കൊല്ലപ്പെട്ടത്. പുനെയിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരായ അശ്വിനി കോസ്റ്റ(24) അനീഷ് ആവാഡിയ(24) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പ്ലസ്ടു ജയിച്ചതിന്റെ പാര്‍ട്ടി കഴിഞ്ഞ് മദ്യലഹരിയിലാണ് 17-കാരന്‍ അതിവേഗത്തില്‍ പോര്‍ഷെ കാറില്‍ യാത്രചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

TAGS: CRIME| DEATH| PUNE
SUMMARY: Illegal resort of pune porche accident murderes father demolished

Savre Digital

Recent Posts

മലയാളി ദമ്പതിമാരുടെ സ്വര്‍ണം കവര്‍ന്ന് മുങ്ങി; ഡ്രൈവർമാർ അറസ്റ്റിൽ

ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…

8 minutes ago

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് തുടക്കമായി

ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ…

49 minutes ago

സുവർണ കർണാടക കേരള സമാജം ഭാരവാഹികൾ

ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…

1 hour ago

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

9 hours ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

10 hours ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

10 hours ago