കൊച്ചി: എമ്പുരാൻ വിവാദങ്ങള്‍ക്ക് പിന്നാലെ നടൻ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് താരത്തോട് വിശദീകരണവും തേടി. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈചിത്രങ്ങളില്‍ അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല.
എന്നാല്‍, സഹനിർമാതാവെന്ന നിലയില്‍ 40 കോടിയോളം രൂപ പൃഥ്വിരാജ് വാങ്ങിയെന്നാണ് കണ്ടെത്തല്‍. ഈ ചിത്രങ്ങള്‍ക്ക് നിർമാണ കമ്ബനിയുടെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ഇത് സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.
എമ്പുരാൻ സിനിമയുടെ വിതരണക്കാരിലൊരാളായ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്‌ഡ് നടക്കുന്ന പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജിനെതിരെയുള്ള നീക്കമെന്നതും ശ്രദ്ധേയമാണ്.
TAGS : LATEST NEWS
SUMMARY : Income Tax Department issues notice to Prithviraj; asks him to provide information
കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ ഒന്നരക്കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അബ്ദുറസാക്ക് ആണ് പണവുമായി പിടിയിലായത്. ബെംഗളൂരുവില്‍…
ന്യൂഡൽഹി: വാട്ട്‌സ്‌ആപ്പ് ചാറ്റ് ബാക്കപ്പുകള്‍ക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ എന്ന പുതിയ സംവിധാനം അവതരിപ്പിച്ചു. ഇത് വഴി ഉപയോക്താക്കള്‍ക്ക് അവരുടെ…
കണ്ണൂർ: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. എട്ടുപേരടങ്ങുന്ന സംഘം…
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍…
തിരുവനന്തപുരം: പിഎം ശ്രീയില്‍ നിന്ന് പിന്മാറിയതില്‍ സംസ്ഥാനത്തിന് തിരിച്ചടി. കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം. പിഎം ശ്രീയില്‍ ഒപ്പുവെച്ചതിന്…
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ അധിക്ഷേപ…