കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ 4 സിപിഎം നേതാക്കളുടെ ശിക്ഷ മരവിപ്പിച്ചു. 14ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ മണികണ്ഠന്‍, 20ാം പ്രതി ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, 21ാം പ്രതി രാഘവന്‍ വെളുത്തോളി, 22ാം പ്രതി കെ വി ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷയാണ് മരവിപ്പിച്ചത്.
കേസില്‍ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. അഞ്ച് വര്‍ഷം തടവും 10,000 രൂപ വീതം പിഴയുമാണ് ഇവര്‍ക്ക് കോടതി വിധിച്ചിരുന്നത്. ശിക്ഷ വിധി റദ്ദാക്കണമെന്നായിരുന്നു അപ്പീലിലെ ആവശ്യം. 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും, കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവുമായിരുന്നു കേസില്‍ കൊച്ചി സിബിഐ കോടതിയുടെ വിധി.
എന്നാല്‍ കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും തടഞ്ഞില്ല എന്നതിനുള്ള അഞ്ചുവര്‍ഷം തടവ് ശിക്ഷ ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് പരിഗണനയ്ക്ക് എടുത്തത്. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്.
TAGS : PERIYA MURDER CASE
SUMMARY : Periya double murder; The punishment of the main accused CPM leaders was suspended
തൃശ്ശൂർ: തൃശ്ശൂരില്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്‍പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.…
ബെംഗളൂരു: വടകര ഏറാമല ആദിയൂർ തുണ്ടിയിൽ കുനിയിൽ മനോജന്റെ (വടകര മുനിസിപ്പാലിറ്റി) മകൻ വരുൺ (22) ബെംഗളൂരുവിൽ അന്തരിച്ചു. കൂട്ടുകാർക്കൊപ്പം…
ബെംഗളൂരു: കോഴിക്കോട് താമരശ്ശേരി സ്വദേശി ഗോപിനാഥ് ചാലപ്പുറം (71) ബെംഗളൂരുവിൽ അന്തരിച്ചു. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ലക്ഷ്മിപുര ക്രോസ് റോഡ്…
തിരുവനന്തപുരം: ബിജെപി നേതാവും കൗണ്‍സിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവില്‍ വികെ പ്രശാന്ത് എംഎല്‍എ തന്റെ ഓഫീസ് ശാസ്തമംഗലത്ത് നിന്നും മാറ്റാൻ…
ബെംഗളൂരു: യെലഹങ്ക ഫക്കീർ കോളനിയിൽ കുടിയൊഴിപ്പിക്കലിനെ തുടര്‍ന്നു വഴിയാധാരമായവർക്ക് പിന്തുണയുമായി കേളി ബെംഗളുരു അസോസിയേഷൻ പ്രവർത്തകർ. പ്രദേശത്ത് സ്നേഹ സാന്ത്വനയാത്ര…
ന്യൂഡല്‍ഹി: ഡൽഹി തുർക്ക് മാൻ ഗേറ്റിൽ അർദ്ധ രാത്രിയിൽ ഒഴിപ്പിക്കൽ. 17 ബുൾഡോസറുകൾ ആണ് പൊളിച്ചു നീക്കാൻ എത്തിയത്. സഥലത്ത്…