മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടിസ് അയച്ചു. വടകര ജമാഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയില്‍ ‘ഈദ് വിത്ത് ഷാഫി’ എന്ന പേരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തതിനാണ് നോട്ടിസ് നല്‍കിയത്.
മൂന്നു ദിവസത്തിനകം മറുപടി നല്‍കാനാണ് നിർദേശം. തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കളക്ടർ സ്നേഹില്‍ കുമാർ സിങ്ങാണ് നോട്ടിസ് നല്‍കിയത്. ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഷാഫി പറമ്പില്‍ പ്രഥമ ദൃഷ്ട്യാ ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും നോട്ടിസില്‍ പറയുന്നു.
The post പെരുമാറ്റ ചട്ടലംഘനം: ഷാഫി പറമ്പിലിന് നോട്ടീസ് appeared first on News Bengaluru.
ബെംഗളൂരു: ചിത്രപ്രിയ കൊലക്കേസിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരോൾ ആഘോഷം ഷെട്ടിഹള്ളി ലാസ്യ നൃത്തഭവനിൽ 21 ന് ഉച്ചയ്ക്ക് 2.45ന് നടക്കും.…
എറണാകുളം: കോതമംഗലം കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ചു കോളേജ് വിദ്യാർഥി മരിച്ചു. പുതുപ്പാടി കോളജിലെ ബി.സി.എ അവസാന വർഷ വിദ്യാർഥി…
വാഷിംഗ്ടൺ ഡിസി: സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ പൗരന്മാർക്കും പാലസ്തീനിയൻ അഥോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്ന്…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യയാണ് പ്രവചിച്ചിരിക്കുന്നത്.…
ബെംഗളുരു: 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ യജ്ഞം 21നു മുതൽ 24 വരെ നടക്കുമെന്ന് ഗ്രേറ്റർ…