മുംബൈ: പെൺകുട്ടികളുടെ പുറകെ ഒറ്റത്തവണ നടക്കുമ്പോഴേക്കും അതിനെ സ്റ്റോക്കിംഗ് എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. സ്റ്റോക്കിംഗ് (പിന്തുടരൽ) ആയി കുറ്റകൃത്യത്തെ പരിഗണിക്കണമെങ്കിൽ പിന്തുടരൽ സ്ഥിരമായോ ആവർത്തിച്ചോ സംഭവിക്കുന്നതാകണമെന്ന് കോടതി നിരീക്ഷിച്ചു. 14-കാരിക്കെതിരായ ലൈംഗികാതിക്രമ കേസിലാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ജസ്റ്റിസ് ജി.എ. സനപിന്റേതായിരുന്നു നിരീക്ഷണം.
19 വയസുള്ള രണ്ട് യുവാക്കളാണ് കേസിലെ പ്രതികൾ. 2020ലായിരുന്നു സംഭവം നടന്നത്. തുടർന്ന് ഐപിസി പ്രകാരം കേസെടുത്തു. ഒരിക്കൽ മാത്രമാണ് പ്രതിയായ യുവാവ് പെൺകുട്ടിയെ പിന്തുടർന്നത്. അതിനാൽ സംഭവം സ്റ്റോക്കിംഗിന് കീഴിൽ വരില്ല. ഇത്തരം കുറ്റകൃത്യങ്ങൾക്ക് തുടർച്ചയായ, സ്ഥിരമായ പ്രവൃത്തികളുടെ തെളിവ് ആവശ്യമാണെന്ന് ജസ്റ്റിസ് സനപ് ചൂണ്ടിക്കാട്ടി.
TAGS: NATIONAL | HIGH COURT
SUMMARY: One time following can’t be termed as stocking, says hc
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…