Categories: TOP NEWSWORLD

പേജർ സ്ഫോടനം; ലെബനനിൽ ഹിസ്ബുള്ള എംപിയുടെ മകനടക്കം 8 പേർ കൊല്ലപ്പെട്ടു

ലെബനനിൽ പേജറുകൾ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള എംപിയുടെ മകനടക്കം 8 പേർ കൊല്ലപ്പെട്ടു. പരുക്കേറ്റവരുടെ എണ്ണം 2,700 കടന്നതായാണ് റിപ്പോർട്ടുകൾ. ഭീകര സംഘത്തിന്റെ പുതുതായി പുറത്തിറക്കിയ പേജറുകളാണ് പൊട്ടിത്തെറിച്ചത്. സംഘത്തിലെ രണ്ടുപേരും ഒരു പെൺകുട്ടിയും കൊല്ലപ്പെട്ടതായി ഹിസ്ബുള്ള ഉദ്യോഗസ്ഥരിലൊരാൾ അറിയിച്ചു.

വിവിധ ഹിസ്ബുള്ള യൂണിറ്റുകളിലെയും സ്ഥാപനങ്ങളിലെയും പ്രവർത്തകർ ആശയ വിനിമയത്തിനായി ഉപയോഗിച്ചിരുന്ന പേജറുകളാണ് പൊട്ടിത്തെറിച്ചത്. ലെബനനിലെ ഇറാൻ അംബാസഡർ മൊജ്തബ അമാനിക്ക് സ്‌ഫോടനത്തിൽ പരുക്കേറ്റതായാണ് വിവരം. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തിവരികയാണ്.

ആരോഗ്യമന്ത്രി ഫിറാസ് അബിയാദാണ് മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണമുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ആരോഗ്യ പ്രവർത്തകർ പേജറുകൾ ഉപയോഗിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാനും നിർദ്ദേശമുണ്ട്. ഹിസ്ബുള്ളയും ഇസ്രായേലും തമ്മിൽ സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സ്ഫോടനങ്ങൾ. എന്നാൽ സംഭവത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിന് സമാന്തരമായി ലെബനനിലെ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലും പോരാട്ടം നടക്കുന്നുണ്ട്.

 

TAGS: EXPLOSION | LEBANON
SUMMARY: Eight including Hizbul mp son killed in pager explosion

Savre Digital

Recent Posts

കെ​നി​യ​യി​ല്‍ ചെ​റു​വി​മാ​നം ത​ക​ര്‍​ന്ന് 12 മരണം

നെ​യ്‌​റോ​ബി: കെ​നി​യ​ ക്വാ​ലെ കൗ​ണ്ടി​യി​ലെ ടി​സിം​ബ ഗോ​ലി​നി​യി​ല്‍ ചെ​റു​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് 12 മരണം. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ലേ​റെ​യും…

51 minutes ago

കെഎൻഎസ്എസ് പീനിയ കരയോഗം കുടുംബസംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി പീനിയ കരയോഗം വാർഷിക കുടുംബസംഗമം പീനിയോത്സവം  നെലഗെദരനഹള്ളിയിലെ സിദ്ദു ഗാർഡനിൽ നടന്നു.  കെഎൻഎസ്എസ് ചെയർമാൻ…

59 minutes ago

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; അന്തിമവാദം വീണ്ടും മാറ്റി

ന്യൂഡല്‍ഹി: സിഎംആർഎല്‍-എക്‌സാലോജിക് കേസിലെ അന്തിമവാദം വീണ്ടും മാറ്റി ഡല്‍ഹി ഹൈക്കോടതി. കേന്ദ്രസർക്കാരിനും എസ്‌എഫ്‌ഐഒയ്ക്കുമായി അഭിഭാഷകരാരും ഹാജരാകാത്തതിനാലാണ് നടപടി. കേസ് ജനുവരി…

1 hour ago

സംസ്ഥാന സ്കൂള്‍ കായികമേള: മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് തിരുവനന്തപുരത്തിന്

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സ്വർണക്കപ്പ് നേടി തിരുവനന്തപുരം. 1825 പോയിന്റോടെയാണ് തിരുവനന്തപുരം ഓവറോള്‍ കിരീടം നേടിയത്. റണ്ണറപ്പ് ട്രോഫി…

2 hours ago

ഡല്‍ഹി എയര്‍ ഇന്ത്യാ വിമാനത്തിന് സമീപത്ത് ബസിന് തീപിടിച്ചു

ഡൽഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (IGI) ടെർമിനല്‍ 3-ന് സമീപം നിർത്തിയിട്ടിരുന്ന ഒരു ബസിന് തീപിടിച്ചു. സംഭവസമയത്ത് ബസില്‍…

3 hours ago

ലുലു മാളിലെ പാര്‍ക്കിങ് ഫീസ്: കെട്ടിട ഉടമയ്ക്ക് ഫീസ് പിരിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: ലുലു മാളില്‍ വാഹനങ്ങളുമായി എത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് പാർക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതമാണെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ച്‌…

3 hours ago