WORLD

യുഎസിൽ ഇന്ത്യൻ കുടിയേറ്റക്കാരൻ ഓടിച്ച ട്രക്ക് അപകടത്തിൽപെട്ടു; 3 മരണം

ലോസ് ഏഞ്ചലസ്: യുഎസിൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരൻ ഓടിച്ച ട്രക്ക് അപകടത്തിൽപെട്ട് മൂന്ന് മരണം. നാലുപേർക്ക് പരിക്കേറ്റു. വാഹനം ഓടിച്ചിരുന്ന യൂബ സിറ്റി സ്വദേശിയായ ജഷൻപ്രീത് സിംഗ് (21) എന്ന ഇന്ത്യൻ പൗരൻ മയക്കുമരുന്നിന് അടിമയായിരുന്നു എന്നാണ് വിവരം.

ട്രക്ക് ഓടിച്ചിരുന്ന സമയത്ത് ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. ഇന്റർസ്റ്റേറ്റ് 10 ഫ്രീവേയിലേക്ക് ജഷൻപ്രീത് സിംഗ് ഓടിച്ച ട്രക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ നാല് സെമി ട്രക്കുകളും രണ്ട് പിക്കപ്പ് ട്രക്കുകളും ഉൾപ്പെടെ എട്ട് വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായി. ടോക്സിക്കോളജി പരിശോധനയിൽ അപകടസമയത്ത് ഡ്രൈവർ മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നു എന്ന് സ്ഥിരീകരിച്ചു.

ജഷൻപ്രീത് സിംഗ് ഒരു അനധികൃത കുടിയേറ്റക്കാരനാണെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വൃത്തങ്ങൾ അറിയിച്ചു. 2022 മാർച്ചിൽ ഇയാൾ യുഎസ്-മെക്സിക്കോ അതിർത്തി കടന്ന് അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചതാണ്. തുടർന്ന് ഇമിഗ്രേഷൻ ഹിയറിംഗിനായി വിട്ടയക്കുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
SUMMARY: Truck driven by Indian illegal immigrant in US crashes; 3 dead

NEWS DESK

Recent Posts

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു

ധാക്ക: ബംഗ്ലാദേശിൽ മാരകമായ അഞ്ചാംപനി പടരുന്നു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 250-ലധികം മരണങ്ങളാണ് രാജ്യത്ത്…

2 minutes ago

കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞു; 15 പേർക്ക് പരുക്ക്

ബെംഗളൂരു: റായ്ച്ചൂരിൽ നിന്നു ബെംഗളൂരുവിലേക്കുള്ള കർണാടക ആർ.ടി.സി. ബസ് ചിത്രദുർഗയിൽ നിയന്ത്രണം വിട്ടു മറിഞ്ഞ് 15 പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച…

11 minutes ago

മെട്രോ യെല്ലോ ലൈനില്‍ രണ്ടു ട്രെയിന്‍ കൂടി

ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലേക്ക് (ആർവി റോഡ് – ബൊമ്മസന്ദ്ര) ഒരു ട്രെയിന്‍ കൂടി കൊൽക്കത്തയിൽ നിന്നെത്തി. നിലവിൽ…

18 minutes ago

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുക 152 മണ്ഡലങ്ങൾ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ നിർണായകമായ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. ശേഷിക്കുന്ന 142 മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധിയെഴുതുക.…

44 minutes ago

ചൂടിന് ആശ്വാസമായി വേനൽമഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ കൂടുതൽ ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ…

54 minutes ago

വിധിയറിയാൻ ഇനി അഞ്ച്‌ നാൾ മാത്രം; അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ത്തി​ൽ തി​ര​ഞ്ഞെ​ടു​പ്പു ​ക​മ്മീ​ഷ​ൻ

തിരുവനന്തപുരം: ഫലമറിയാൻ അഞ്ചുദിവസംമാത്രം ശേഷിക്കേ വോട്ടെണ്ണലിനു അവസാനഘട്ട ഒരുക്കത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ. ഉദ്യോഗസ്ഥർക്ക് അവസാനഘട്ട പരിശീലനം ഉടൻ പൂർത്തിയാകും. ഓ​രോ…

60 minutes ago