മുംബൈ ഇന്ത്യൻസ് ബാറ്റർ ടിം ഡേവിഡിനും ബാറ്റിങ് പരിശീലകൻ കിറോൺ പൊള്ളാർഡിനും ഐപിഎല്ലിൽ പിഴ ചുമത്തി. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ ചുമത്തിയത്.
വ്യാഴാഴ്ച നടന്ന പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെയുള്ള നടപടിയാണ് ഇരുവർക്കുമെതിരെ പിഴ ചുമത്തുന്നതിലേക്കെത്തിച്ചത്. പഞ്ചാബിനെതിരായ മത്സരത്തിൽ മുംബൈ ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. 15-ാം ഓവർ എറിഞ്ഞ അർഷ്ദീപിന്റെ അവസാന പന്ത് ഒരു വൈഡ് യോർക്കറായിരുന്നു. സൂര്യകുമാർ യാദവായിരുന്നു ബാറ്റ് ചെയ്തിരുന്നത്. അമ്പയർ വൈഡ് നൽകിയില്ല.
എന്നാൽ ടി.വി. കാമറകൾ ഇത് വൈഡ് ആണെന്ന് കാണിച്ചിരുന്നു. ഇതിനിടെ ടിം ഡേവിഡും കിറോൺ പൊള്ളാർഡും റിവ്യൂ നൽകുന്നതിന് സൂര്യകുമാർ യാദവിന് ആക്ഷൻ കാണിച്ചു. തുടർന്നാണ് സൂര്യകുമാർ റിവ്യൂ ആവശ്യപ്പെട്ടത്. തേർഡ് അമ്പയർ പരിശോധിച്ച ശേഷം ഇത് വൈഡാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
കളിക്കാർക്കും ടീം ഒഫീഷ്യൽസിനും വേണ്ടിയുള്ള ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.15 (ബി) പ്രകാരം റിവ്യൂ നൽകുന്നതിന് പുറത്ത് നിന്ന് സഹായം തേടുന്നത് തെറ്റാണ്. ഇതാണ് ടിം ഡേവിഡിനും പൊള്ളാർഡിനുമെതിരെ നടപടിയെടുക്കാൻ കാരണമായത്.
The post പൊള്ളാര്‍ഡിനും ടിം ഡേവിഡിനു പിഴ ചുമത്തി appeared first on News Bengaluru.
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…
ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…
പെഷവാർ: വടക്കൻ പാകിസ്ഥാനിൽ മിന്നൽ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് പ്രളയം ഏറ്റവുമധികം…
തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് ട്യൂഷന്‍ അധ്യാപകനെ കരമന…