ബെംഗളൂരു: പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി. ഈ വർഷം മാർച്ചിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് കർണാടക പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (സിഐഡി) മുമ്പാകെ യെദിയൂരപ്പ ഹാജരായത്.
ജൂൺ 12ന് അന്വേഷണത്തിന് ഹാജരാകാൻ യെദിയൂരപ്പക്ക് സിഐഡി സമൻസ് അയച്ചിരുന്നു. എന്നാൽ യെദിയൂരപ്പ ഹാജരാകാതിരുന്നതോടെ അന്വേഷണസംഘം അദ്ദേഹത്തിന് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നീട് കർണാടക ഹൈക്കോടതി ഇടപെട്ടാണ് അറസ്റ്റ് തടഞ്ഞത്.
തന്റെ പിതാവിന് നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും അന്വേഷണം നേരിടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും യെദിയൂരപ്പയുടെ മകനുമായ ബി.വൈ. വിജയേന്ദ്ര പറഞ്ഞു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് 17കാരിയുടെ അമ്മയാണ് യെദിയൂരപ്പക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.
മാർച്ച് 14 ന് ബെംഗളൂരുവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മാർച്ച് 15ന് അന്വേഷണത്തിനായി കേസ് സിഐഡിക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. എന്നാൽ പരാതിക്കാരി കഴിഞ്ഞമാസം അർബുദ ബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു.
TAGS: KARNATAKA| YEDIYURAPPA
SUMMARY: BS yediyurappa presents before cid team on pocso case
ബെംഗളൂരു: ബെംഗളൂരു കലാവേദി ഓണാഘോഷത്തിന് മുന്നോടിയായി സംഘ്ടിപ്പിച്ച കായികമേള മാറത്തഹള്ളി കലാഭവനിൽ നടന്നു. പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ ഉദ്ഘാടനം…
ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് അൾസൂരു ഭാഗ് ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് അത്തപൂക്കള മത്സരം നടത്തുന്നു. സെപ്റ്റംബർ…
ജറുസലേം: ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയാണ് വാർത്ത പുറത്തുവിട്ടത്.…
ഷിംല: ഹിമാചല്‍ പ്രദേശിലെ കാംഗ്ര മേഖലയില്‍ ഭൂചലനം. ഇന്നലെ രാത്രി ഒമ്പതരയോടെയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തി.…
ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിന് അനുബന്ധമായി നിർമിച്ച പുതിയ റാംപ് റോഡ് (ലൂപ് റോഡ്) ഗതാഗതത്തിന് തുറന്നു കൊടുത്തു. റാംപ് റോഡിന്റെ…
ബെംഗളൂരു: മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായി ധര്‍മസ്ഥലയില്‍ നടത്തിവരുന്ന പരിശോധന താത്കാലികമായി നിര്‍ത്തി. മണ്ണ് മാറ്റിയുള്ള…