ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി. എസ് യെദിയൂരപ്പ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കർണാടക ഹൈക്കോടതി. കേസിലെ നടപടി ക്രമങ്ങളുമായി സഹകരിക്കണമെന്നും എന്നാൽ പ്രായം പരിഗണിച്ച് നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് അടങ്ങുന്ന ബെഞ്ചാണ് വെള്ളിയാഴ്ച കേസ് പരിഗണിച്ചത്.
നേരത്തെ, കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് യെദിയൂരപ്പയെ ഒഴിവാക്കിക്കൊണ്ട് ജൂൺ 12ന് ബെഞ്ച് ഇടക്കാല ഉത്തരവ് നൽകിയിരുന്നു. എന്നാൽ ജൂലൈ 15ന് ഹാജരാകാൻ യെദിയൂരപ്പയ്ക്ക് അതിവേഗ പോക്‌സോ കോടതി സമൻസ് അയച്ചിരുന്നു. തുടർന്ന് അദ്ദേഹം വീണ്ടും കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.
ഈ വർഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു യോഗത്തിനിടെ പെൺകുട്ടിയെ യെദിയൂരപ്പ സ്വന്തം വീട്ടിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് അമ്മയുടെ പരാതി. 54-കാരിയായ അമ്മ ശ്വാസകോശത്തിലെ അർബുദബാധയെ തുടർന്ന് കഴിഞ്ഞ മാസം മരിച്ചിരുന്നു.
തനിക്കെതിരായ പരാതി ബി.എസ്. യെദ്യൂരപ്പ നേരത്തേ നിഷേധിച്ചിരുന്നു.കേസ് താൻ നിയമപരമായി നേരിടുമെന്നും 81-കാരനായ യെദിയൂരപ്പ പറഞ്ഞിരുന്നു.
TAGS: KARNATAKA | BS YEDIYURAPPA
SUMMARY: Karnataka HC extends former CM Yediyurappa’s exemption from personal appearance in POCSO case
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…