ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ 56 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. നടപടി നേരിട്ടവയില്‍ മുഖ്യ പങ്കും കേരളത്തിലാണ്. വിവിധ ട്രസ്റ്റുകള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവരുടെ സ്ഥാവര, ജംഗമ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 56.56 കോടി രൂപ വിലവരുന്ന 35 സ്ഥാവര സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന് ഇഡി പത്രക്കുറിപ്പിൽ വ്യക്തമാക്കി. 35.43 കോടി രൂപയുടെ 19 സ്ഥാവര സ്വത്തുക്കളും 21.13 കോടി രൂപയുടെ 16 സ്ഥാവര സ്ഥത്തുക്കളുമാണ് കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നതെന്ന് ഇഡി പ്രസ്താവനയിൽ അറിയിച്ചു.
ഹവാലയിലൂടെയും, സംഭാവനയിലൂടെയും ലഭിച്ച പണം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന് ഇഡി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളാണ് പണത്തിന്റെ പ്രധാന സ്രോതസെന്നും, മഞ്ചേരിയിലെ സത്യസരണി മതപരിവര്‍ത്തന കേന്ദ്രമാണെന്നും ഇഡി പറഞ്ഞു.
<BR>
TAGS : ENFORCEMENT DIRECTORATE | POPULAR FRONT
SUMMARY : ED confiscated properties worth 56 crores of Popular Front
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…