Categories: NATIONAL

പോലിസ് ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഗഡ്ചിറോളിയിൽ രണ്ട് വനിതാ മാവോയിസ്റ്റുകൾ ഉൾപ്പെടെ മൂന്നു പേർ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗഡ്ചിറോളി പോലീസിലെ സി-60 കമാൻഡോകൾ അടങ്ങുന്ന സംഘം നടത്തിയ പരിശോധനയ്‌ക്കിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.

ഭമ്രഗഡ് താലൂക്കിലെ കതരൻഗാട്ട ഗ്രാമത്തിലായിരുന്നു സംഭവം. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായിരുന്ന ബസ്തർ മേഖലയുടെ അതിർത്തി പ്രദേശമാണിവിടം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയ്‌ക്ക് ഇറങ്ങിയതെന്ന് എസ്.പി. നീലോൽപൽ പറഞ്ഞു.

ഒരു മണിക്കൂറോളം വെടിവെയ്പ് നീണ്ടു നിന്നു. ഇതിന് ശേഷമാണ് മാവോയിസ്റ്റുകൾ വനത്തിലേക്ക് പിന്തിരിഞ്ഞു തുടങ്ങിയത്. പിന്നാലെ സ്ഥലത്ത് നടത്തിയ തെരച്ചിലിലാണ് രണ്ട് വനിതാ കേഡർമാരുടെ ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങൾ ലഭിച്ചത്.

Savre Digital

Recent Posts

ലോകത്തിലെ മികച്ച 30 നഗരങ്ങളില്‍ ബെംഗളൂരുവും

ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…

5 minutes ago

കാസറഗോഡ് പുല്ലൂരിൽ പുലി കുളത്തിൽ വീണു

കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍  പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…

37 minutes ago

വര്‍ണക്കൂട്ടൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…

2 hours ago

പാലിയേക്കര ടോള്‍ പിരിവ്; സുപ്രീം കോടതിയില്‍ ഹർജി നല്‍കി

ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…

3 hours ago

ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻതട്ടി മരിച്ചു

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്‌.സി…

3 hours ago

ആലപ്പുഴയില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…

3 hours ago