മഹാരാഷ്ട്ര ഗഡ്ചിറോളിയിൽ രണ്ട് വനിതാ മാവോയിസ്റ്റുകൾ ഉൾപ്പെടെ മൂന്നു പേർ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗഡ്ചിറോളി പോലീസിലെ സി-60 കമാൻഡോകൾ അടങ്ങുന്ന സംഘം നടത്തിയ പരിശോധനയ്‌ക്കിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.
ഭമ്രഗഡ് താലൂക്കിലെ കതരൻഗാട്ട ഗ്രാമത്തിലായിരുന്നു സംഭവം. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായിരുന്ന ബസ്തർ മേഖലയുടെ അതിർത്തി പ്രദേശമാണിവിടം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയ്‌ക്ക് ഇറങ്ങിയതെന്ന് എസ്.പി. നീലോൽപൽ പറഞ്ഞു.
ഒരു മണിക്കൂറോളം വെടിവെയ്പ് നീണ്ടു നിന്നു. ഇതിന് ശേഷമാണ് മാവോയിസ്റ്റുകൾ വനത്തിലേക്ക് പിന്തിരിഞ്ഞു തുടങ്ങിയത്. പിന്നാലെ സ്ഥലത്ത് നടത്തിയ തെരച്ചിലിലാണ് രണ്ട് വനിതാ കേഡർമാരുടെ ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങൾ ലഭിച്ചത്.
കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍…
തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്…
ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാറ് പൂർണമായും കത്തി നശിച്ചു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ്…
ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന…
റാഞ്ചി: ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറൻ അന്തരിച്ചു. അദ്ദേഹത്തിന് 62 വയസ്സായിരുന്നു. അസുഖബാധിതനായി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ്…
തൃശൂർ: കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ഇന്ന് തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. ഇത്…