Categories: KERALATOP NEWS

പോലീസുകാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സപ്പോര്‍ട്ടിങ് കമ്മിറ്റികള്‍

പോലീസുകാർക്ക് മാനസിക സമ്മർദം കുറയ്ക്കാൻ സപ്പോർട്ടിങ് കമ്മിറ്റികളുമായി ആഭ്യന്തര വകുപ്പ്. ആരോഗ്യം, ജോലി, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട് കമ്മിറ്റി മാർഗനിർദേശങ്ങള്‍ നല്‍കും. പോലീസുകാർക്കിടയില്‍ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പോലീസില്‍ കഴിഞ്ഞ അഞ്ചര വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 81 പേരാണ്.

ഈ മാസം മാത്രം അഞ്ച് പേർ ആത്മഹത്യ ചെയ്തു. പോലീസുകാർക്കിടയില്‍ ജോലിഭാരം കൂടുന്നുവെന്നും ഇതിനാലുണ്ടാകുന്ന മാനസിക സമ്മർദം മൂലമാണ് ആത്മഹത്യകളെന്നും വ്യാപക വിമർശനമുയർന്നതോടെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍. അതാത് സിറ്റി, ജില്ലാ പരിധികളില്‍ സപ്പോർട്ടിങ് കമ്മിറ്റികള്‍ രൂപീകരിക്കണമെന്നാണ് വകുപ്പിന്റെ നിർദേശം. ഇതോടെ കൊച്ചി സിറ്റി പോലീസും ആലപ്പുഴ ജില്ലാ പോലീസും കമ്മിറ്റികള്‍ രൂപീകരിച്ചു കഴിഞ്ഞു.

ജോലിയോടൊപ്പം തന്നെ വ്യക്തിജീവിതവും കുടുംബത്തിന്റെ ജീവിതവും മെച്ചപ്പെട്ട രീതിയില്‍ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിനായി മാർഗനിർദേശം നല്‍കുകയാണ് കമ്മിറ്റികളുടെ പ്രധാന ചുമതല. ഉദ്യോഗസ്ഥരുടെ ആരോഗ്യം, ജോലി, കുടുംബം എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ മാർഗ നിർദേശങ്ങള്‍ നല്‍കുകയും ചെയ്യും.
ജോലിസ്ഥലങ്ങളില്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക സമ്മർദങ്ങളെ അതിജീവിക്കുന്നതിന് ആവശ്യമായ മാനസിക പിന്തുണ നല്‍കണം.

ജോലിയുടെ ഭാഗമായി ശിക്ഷണ നടപടികള്‍ നേരിടേണ്ടി വരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുകയും അവർക്കാവശ്യമായ സഹായം നല്‍കുകയും വേണമെന്നാണ് നിർദേശം. ആലപ്പുഴയില്‍ രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാൻ ജില്ലാ പോലീസ് മേധാവിയാണ്. കമ്മിറ്റിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറും ഐ.എം.എ പ്രതിനിധികളുമുണ്ട്. കൊച്ചിയില്‍ രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാൻ ഡെപ്യൂട്ടി കമ്മീഷണറാണ്.


TAGS: KERALA| POLICE| SUPPORT COMMITTEE|
SUMMARY: Supporting Committees to reduce the mental stress of policemen

Savre Digital

Recent Posts

ബാംഗ്ലൂർ കലാ സാഹിത്യവേദി ക്രിസ്മസ് ആഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…

6 hours ago

കണ്ണൂരിൽ ഒരു വീട്ടിലെ നാലുപേർ മരിച്ച നിലയിൽ

കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…

7 hours ago

ദുരഭിമാനക്കൊല; ഹുബ്ബള്ളിയിൽ ഗർഭിണിയെ വെട്ടിക്കൊന്നു, പിതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ​ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…

7 hours ago

ഗാ​ന്ധി​യു​ടെ ചി​ത്രം നോ​ട്ടു​ക​ളി​ൽ​നി​ന്ന് മാ​റ്റാ​ൻ പോ​കു​ന്നു, രണ്ട് ചിഹ്നങ്ങള്‍ ചര്‍ച്ചയില്‍, ആ​ദ്യ ച​ർ​ച്ച പൂ​ർ​ത്തി​യാ​യെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…

8 hours ago

ഓൺസ്റ്റേജ് ജാലഹള്ളി ക്രിസ്മസ് ആഘോഷം

ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…

8 hours ago

കണ്ണൂർ സ്വദേശി ആന്ധ്രയിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…

9 hours ago