അമിത വേഗത്തിലെത്തിയ കാറിടിച്ചു വഴിയാത്രക്കാരി മരിച്ചു. കണ്ണൂർ ഏച്ചൂരില്‍ ആണ് അപകടം. ബീന എന്ന സ്ത്രീയാണ് മരിച്ചത്. മുണ്ടേരിയിലെ സഹകരണ സംഘം കളക്ഷൻ ഏജന്‍റായിരുന്നു ബീന. കണ്ണൂർ ടൗണ്‍ സ്റ്റേഷനിലെ പോലീസുകാരൻ ലിതേഷ് ഓടിച്ച കാറാണ് സ്ത്രീയെ ഇടിച്ചു തെറിപ്പിച്ചത്.
റോഡിന് അരികിലൂടെ നടന്ന് പോകുകയായിരുന്ന സ്ത്രീയെ നിയന്ത്രണം തെറ്റി വന്ന കാർ ഇടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ദൂരേയ്ക്ക് തെറിച്ചുപോയ സ്ത്രീ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടമുണ്ടാക്കിയ പോലീസുകാരൻ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന്‍റെ വിശദീകരണം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
TAGS : KANNUR | ACCIDENT |DEAD
SUMMARY : The woman died after being hit by a car driven by a policeman
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…