മധ്യപ്രദേശില്‍ പോലീസ് നോക്കിനില്‍ക്കെ ബിജെപി യുവനേതാവ് പ്രകാശ് യാദവിന് വെടിയേറ്റു. കഴിഞ്ഞ ദിവസം മുന്‍സെെനികന്‍ എസ്.പി. ഭഡോറിയയാണ് പ്രകാശിനു നേരെ വെടിയുതിര്‍ത്തത്. നാഗ്‌ജിരി പോലീസ് സ്റ്റേഷന്‍ പരിധിയിൽ ഹമുഖേഡിയിലാണ് സംഭവം.
പ്രകാശ് യാദവും എസ്‌പി ഭഡോറിയയും തമ്മിലുള്ള സാമ്പത്തിക തർക്കം അന്വേഷിക്കുന്നതിനാണ് പോലീസ് യാദവിന്‍റെ വീട്ടിൽ എത്തിയതെന്ന് എസ്പി പ്രദീപ് ശർമ്മ പറഞ്ഞു. പോലീസ് എത്തിയതിന് തൊട്ടുപിന്നാലെ ലൈസൻസുള്ള പിസ്റ്റളുമായി മോട്ടോർ സൈക്കിളിൽ എത്തിയ ഭഡോറിയ പോലീസുകാരുടെ മുന്നിൽ വച്ച് യാദവിന് നേരെ വെടിയുതിർക്കുകയായിരുന്നു. ബുള്ളറ്റ് യാദവിന്‍റെ നെഞ്ചിന്‍റെ വലതുഭാഗത്താണ് പതിച്ചത്. ഇയാള്‍ നിലവിൽ സഞ്ജീവനി ആശുപത്രിയിൽ ചികിത്സയിലാണ്.
കേസിൽ കൂട്ടുപ്രതിയായ ഭഡോറിയയുടെ സഹോദരനെ അറസ്റ്റ് ചെയ്‌തു. വെടിയുതിര്‍ത്ത ശേഷം ഓടിപ്പോയ ഭഡോറിയയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും എസ്‌പി പറഞ്ഞു.
TAGS: NATIONAL | BJP | SHOT
SUMMARY: BJP leader shot in daylight by former soldier
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…