ബെംഗളൂരു: ഏപ്രിൽ 26ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് സൗജന്യ ഭക്ഷണം നൽകാൻ അനുമതിയുമായി കർണാടക ഹൈക്കോടതി. വോട്ട് ചെയ്തതിൻ്റെ തെളിവ് കാണിക്കുന്ന വോട്ടർമാർക്ക് കോംപ്ലിമെൻ്ററി ഭക്ഷണം നൽകാൻ അനുമതി ആവശ്യപ്പെട്ട് ബ്രുഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വോട്ടർമാർക്ക് ഇത്തരത്തിൽ സൗജന്യ ഭക്ഷണം നൽകുന്നത് മികച്ച തീരുമാനമാണെന്നും, ഇതിനു പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.എന്നാൽ വോട്ട് ചെയ്തവർക്ക് മാത്രമേ സൗജന്യ ഭക്ഷണം അനുവദിക്കാൻ പാടുള്ളു. 26ന് മുമ്പ് വോട്ടർമാരെ സ്വാധീനിക്കാൻ സൗജന്യങ്ങൾ നൽകരുതെന്നും കോടതി വ്യക്തമാക്കി. 26ന് മുമ്പ് നൽകുന്ന സൗജന്യങ്ങൾ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് ഉത്തരവ്. വോട്ടർമാർക്ക് സൗജന്യ ഭക്ഷണം നൽകാൻ അനുമതി ആവശ്യപ്പെട്ട് ബിബിഎംപി, പോലീസ് എന്നിവർക്ക് നിവേദനം നൽകിയിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്നാണ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ നേരിയ വർധന. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ…
മലപ്പുറം: കാറിടിച്ച് തോട്ടില്‍ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ദേശീയപാത 66 തലപ്പാറ സർവീസ് റോഡില്‍ ഞായറാഴ്‌ച വൈകിട്ട്…
ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. തമിഴ്‌നാട്ടിലെ കടലൂരിലാണ് അപകടം. പത്തോളം കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.…
ബെംഗളൂരു: ഓൺലൈൻ വാതുവെയ്പും ചൂതാട്ടവും നിരോധിക്കാൻ നിയമഭേദഗതിക്കൊരുങ്ങി കർണാടക സർക്കാർ. പ്രധാനമായും ഭാഗ്യം ഫലം നിർണയിക്കുന്ന പണം ഉപയോഗിച്ചുള്ള ഓൺലൈൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ…
ബെംഗളൂരു: ബിബിഎംപിയെ 5 ചെറുകോർപറേഷനുകളാക്കി വിഭജിക്കുന്നതുമായി ബന്ധപ്പെട്ട ഗ്രേറ്റ് ബെംഗളൂരു ബില്ലിനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനു സമർപ്പിച്ചു.…